Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിയ്ക്ക് പുറത്ത് ഇന്ത്യന്‍ സേനയുടെ സന്നാഹം

Navy
ദില്ലി: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദീന് അഭയം നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും മാലിദ്വീപും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുങ്ങുന്നു. ഫെബ്രുവരിയിലാണ് അഭയാര്‍ത്ഥിയായെത്തിയ മുഹമ്മദ് നദീഷിനെ സംരക്ഷിക്കാന്‍ ഇന്ത്യ തീരുമാനിയ്ക്കകയും ഇക്കാര്യത്തില്‍ മാലിദ്വീപ് പൊലീസ് ഇന്ത്യയുട നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തത്. മാലി പ്രസിഡന്റ് ഡോക്ടര്‍ മഹമ്മദ് വഹീദ് ആവശ്യപ്പെടുകയാണെങ്കില്‍ പ്രശ്‌നബാധിത മാലിയില്‍ ഇന്ത്യന്‍ സൈന്യം ഇടപെടുമെന്ന് സൂചനകളുണ്ടായിരുന്നു.

ഇതിനായി ഇന്ത്യയുടെ യുദ്ധക്കപ്പല്‍ മാലിയുടെ സമുദ്രാതിര്‍ത്തിയ്ക്ക് തൊട്ടടുത്തായി നങ്കൂരമിടുകയും ചെയ്തിരുന്നു. 11 ദിവസം ഇന്ത്യന്‍ എംബസിയിലായിരുന്നു നഷീദ് കഴിഞ്ഞിരുന്നത്. പിന്നീട് മാലിദ്വീപ് സര്‍ക്കാറും ഇന്ത്യയും തമ്മിലുണ്ടാക്കിയ അനൗദ്യോഗിക ധാരണയെത്തുടര്‍ന്നാണ് നഷീദ് കീഴങ്ങിയത്. വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ നഷീദിന് മത്സരിക്കാന്‍ അവസരം നല്‍കുമെന്നായിരുന്നു ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ധാരണ.

ഇന്ത്യന്‍ നാവിക സേന മാലിയിലെ തീരദേശസേനയുമായി ചേര്‍ന്ന് ട്രോപെക്‌സ് -2013 എന്ന പേരില്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു. 50 കപ്പലുകളും സബ്‌മെറൈനുകളും 2000 സൈനികളും ടാങ്കുകളുമെല്ലാം ഈ സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാലിയിലെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് സൈനിക ഇടപെടല്‍ നടത്തേണ്ട സാഹചര്യം വരുകയാണെങ്കില്‍ അതിന് വേണ്ടിയാണ് ഇന്ത്യ യുദ്ധക്കപ്പലുകള്‍ അയച്ചതെന്നാണ് സൂചന.

മാര്‍ച്ച് ഒന്നോടുകൂടി മാലിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ എല്ലാ യുദ്ധക്കപ്പലുകളും അവിടെനിന്നും പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. മാലിയില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ അവരുടെ സമുദ്രാതിര്‍ത്തിയ്ക്ക് പുറത്ത് ഇന്ത്യയുടെ ഏഴ് യുദ്ധക്കപ്പലുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു കപ്പല്‍പോലും മാലിയുടെ സമുദ്രാതിര്‍ത്തി ലംഘിച്ച് അകത്തുകടന്നിട്ടില്ലെന്ന് നാവിക സേനാ വൃത്തങ്ങള്‍ പറയുന്നു.

നദീഷ് അഭയാര്‍ത്ഥിയായി എത്തിയതിന്റെ തലേന്നാള്‍ ഇന്ത്യന്‍ നാവികസേനയുടെ അതിവേഗ ആക്രമണക്കപ്പലായ കല്‍പേനി സംയുക്ത സൈനികാഭ്യാസത്തിനായി മാലിയില്‍ എത്തിയിരുന്നു. അഞ്ചുദിവസത്തെ സൈനികാഭ്യാസത്തിനെത്തിയ കല്‍പ്പേനി മൂന്ന് ദിവസം കൂടി മാലി തുറമുഖത്ത് കിടക്കുകയായിരുന്നു. ഇതും സൈനിക ഇടപെടല്‍ മുന്നില്‍ കണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ മാലിയിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ സ്വതന്ത്രവും നീതിയുക്തവുമായി പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ മാലിദ്വീപ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+