Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം പരീക്ഷ : പിഎസ്സി ജോലിയും ഇനി തുലാസില്‍

PSC
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ മലയാളഭാഷയിലുള്ള അറിവ് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തുടക്കത്തില്‍ത്തന്നെ വിവാദത്തിലേക്ക്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പി എസ് സി തീരുമാനമെടുക്കാനിരിക്കേയാണ് നിര്‍ദ്ദേശത്തിലെ പ്രായോഗികതയില്ലായ്മയടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നത്. പത്താം ക്ലാസിലോ പ്ലസ് ടുവിനോ മലയാളം പഠിച്ചിട്ടില്ലാത്തവരും പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഭാഷാപരീക്ഷ വിജയിക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എസ് എസ് എല്‍ സി നിലവാരത്തിലുള്ള ഭാഷാ പരീക്ഷ, നിയമന പരീക്ഷ പോലെ തന്നെ പി എസ് സി തന്നെ നടത്തണമെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിലുണ്ട്.

നിലവില്‍ ഭാഷാസംബന്ധമായ ചില പ്രത്യേക തസ്തികകളിലേക്ക് ഒഴികെ പി എസ് സി വഴി സര്‍ക്കാര്‍ ജോലികള്‍ കിട്ടുന്നതിന് മലയാളഭാഷയിലുള്ള പ്രാവീണ്യം വിഷയമല്ല. എന്നാല്‍ മൂന്നുവര്‍ഷത്തെ പ്രൊബേഷനുശേഷം ജോലി സ്ഥിരപ്പെടുത്തുന്നതിനായി നടത്തുന്ന ഭാഷാപരീക്ഷയാണ് ഉദ്യോഗാര്‍ത്ഥികളെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്. അഴിമതിക്കും സ്വന്തം ആളുകളെ തിരുകിക്കയറ്റാനുമുള്ള അവസരമായി ഇത് ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് ഇതില്‍ മുഖ്യം. വന്‍ തുക കോഴ കൊടുത്ത് ഉദ്യോഗം വാങ്ങാന്‍ ശേഷിയില്ലാത്ത സാധാരണക്കാരായ തൊഴിലന്വേഷകരുടെ ഏക സാധ്യതയാണ് പി എസ് സി പരീക്ഷെഴുതി ലഭിക്കുന്ന സര്‍ക്കാര്‍ ജോലികള്‍. എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ച് ജോലി കിട്ടിയാലും മൂന്ന് വര്‍ഷത്തെ പ്രൊബേഷന് ശേഷം വീണ്ടും ഒരു പരീക്ഷ എന്നതാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളെ ആശങ്കാകുലരാക്കുന്നത്.

മലയാള ഭാഷാ പരിജ്ഞാനം സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യയോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയത്തില്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. സിവില്‍ സര്‍വീസില്‍ നിന്ന് നിയമിക്കപ്പെടുന്നവര്‍ അതാത് സംസ്ഥാനത്തെ പ്രാദേശിക ഭാഷ പഠിക്കണമെന്നതുപോലെ തന്നെയാണ് സര്‍ക്കാര്‍ ജോലിക്കുള്ള മലയാളത്തിലെ അറിവെന്നും സാംസ്‌കാരിക നയത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഈ നിര്‍ദ്ദേശം.

സര്‍ക്കാര്‍ തലത്തില്‍ ജോലി കിട്ടിയാലും എപ്പോള്‍ വേണമെങ്കിലും ജോലി പോകാമെന്ന അനിശ്ചിതാവസ്ഥയിലേക്കാണ് ഇതോടെ കാര്യങ്ങള്‍ എത്തിച്ചേരുന്നത്. പ്രൊബേഷന്‍ കാലയളവില്‍ പരീക്ഷ നടത്തുന്നതിന് പകരം പ്രധാന പരീക്ഷയിലോ കൂടിക്കാഴ്ചയില്‍വച്ചോ ഭാഷാപരിജ്ഞാനം പരിശോധിക്കാവുന്നതേയുള്ളൂ. ഇതിനായി പ്രത്യേകം ഒരു സര്‍വ്വീസ് പരീക്ഷയുടെ ആവശ്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പി എസ് സിയുടെ പ്രാഥമിക പരീക്ഷയില്‍ത്തന്നെ അപാകങ്ങള്‍ നിരവധി ഇരിക്കേ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടക്കാന്‍ പോകുന്ന പുതിയ ഭാഷാപ്രാവീണ്യ പരീക്ഷയെയും ആശങ്കയോടെയല്ലാതെ കാണാനാവില്ല എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+