Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യക്ഷ പദവിയില്‍ സോണിയ 15വര്‍ഷം പിന്നിട്ടു

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ സോണിയ ഗാന്ധി 15 വര്‍ഷം പൂര്‍ത്തിയാക്കി, 1998ലെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് വരാന്‍ സോണിയ നിര്‍ബ്ബന്ധിതയായത്. അധ്യക്ഷ സ്ഥാനത്തിരിക്കല്‍ ദുഷ്‌കരമാണെന്ന് അവര്‍ പാര്‍ട്ടി ഭാരവാഹികളോട് പറഞ്ഞു. പാര്‍ട്ടിയുടെ താഴേത്തട്ടുമുതലുള്ള നേതാക്കളുെ നിരന്തര പിന്തുണയില്ലാതെ പ്രവര്‍ത്തിക്കാന്‍ തനിയ്ക്കാവുമായിരുന്നില്ലെന്നും സോണിയ പറഞ്ഞു.

ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലിരുന്നയാളെന്ന റെക്കോര്‍ഡ് സോണിയയുടെ പേരിലാണ്. വിഷമകരമായ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായും വിജയകരമായും മുന്നോട്ടു കൊണ്ടുപോകാന്‍ സോണിയയ്ക്കു കഴിഞ്ഞെന്നു പാര്‍ട്ടി വക്താവ് പി.സി. ചാക്കോ പറഞ്ഞു. അവരുടെ ശക്തമായ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടി ഇനിയും ഏറെദൂരം മുന്നോട്ടു പോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിയ്ക്കുകയും ചെയ്തു.

Sonia Gandhi

കോണ്‍ഗ്രസിനെ 2004ല്‍ തിരികെ അധികാരത്തിലെത്തിച്ചതാണു സോണിയയുടെ അധ്യക്ഷകാലത്തുണ്ടായ പ്രധാന നേട്ടം നേട്ടം. പ്രധാനമന്ത്രിപദം വേണ്ടെന്നു വച്ച അവര്‍ സര്‍ക്കാരിനെ നയിക്കാന്‍ മന്‍മോഹന്‍ സിങ്ങിനെയാണു നിയോഗിച്ചത്. 2009ല്‍ വീണ്ടും യുപിഎ അധികാരത്തിലെത്തിയപ്പോഴും മന്‍മോഹന്‍ സിങ് തന്നെ പ്രധാനമന്ത്രിയായി.

അധ്യക്ഷ സ്ഥാനത്തു 2015 വരെ സോണിയയ്ക്കു തുടരാം. അതിന് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനാണ് രാഹുല്‍.

അതേസമയം സോണിയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ വമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

സോണിയയുടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാര്‍ നൂറു കണക്കിന് അഴിമതികളാണ് രാജ്യത്തിന് നല്‍കിയതെന്ന് ഹുസൈന്‍ ആരോപിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+