കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കത്തും നിയമസഭയില്‍, ഇത് എന്തൊരു നാണക്കേട്..

Google Oneindia Malayalam News

Assembly
അങ്ങനെ യാമിനി തങ്കച്ചിയുടെ കത്തും സഭാ രേഖകളുടെ ഭാഗമായി. (യാമിനിയുടെ കത്ത് നിയമസഭയില്‍ വായിച്ചു) എന്തിനാണ് മുഖ്യമന്ത്രി ഇത് സഭയില്‍ വായിച്ചതെന്ന് മനസ്സിലാവന്നില്ല. മന്ത്രി ഗണേശ് കുമാറിന്റെ സ്വഭാവത്തെക്കുറിച്ച് പ്രതിപക്ഷം പരാതി ഉയര്‍ത്തിയപ്പോള്‍ അത് കുടുംബ പ്രശ്നമാണെന്ന് ഭരണ പക്ഷം പലതവണ പ്രതികരിച്ചതാണ്. മുഖ്യമന്ത്രി തന്നെ ഇത് പലതവണ വ്യക്തമാക്കുകയും ചെയ്തു.

സ്വകാര്യമായ ഒരു വിഷയത്തെ സഭയിലെത്തിയ്ക്കുകയും കുടുംബ പ്രശ്നത്തെ വിശദീകരിയ്ക്കാനായി ഒരു വ്യക്തി നല്‍കുന്ന കത്തിനെ സഭയില്‍ വായിയ്ക്കുകയും ചെയ്തത് ജനാധിപത്യത്തെ തന്നെ നാണം കെടുത്തുന്ന ഏര്‍പ്പാടായിപ്പോയി. മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യം ഒരു വാര്‍ത്താ സമ്മേളനത്തില്‍ അവസാനിപ്പിയ്ക്കാവുന്നത് മാത്രമായിരുന്നു. സഭയിലെത്തുന്നതിന് മുമ്പ് തന്നെ ഈ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നെങ്കില്‍ സഭയില്‍ ഈ പ്രശ്നം ഉയര്‍ത്തി ബഹളം വയ്ക്കാന്‍ എത്തുന്ന പ്രതിപക്ഷത്തിന്റെ തന്ത്രത്തിന്റെ മുന ഒടിയ്ക്കാനും മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞേനെ.

ഈ പ്രശ്നം സഭയില്‍ വലിച്ചിഴയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ തന്ത്രമായിരുന്നു. അതിന് അര്‍ഹിയ്ക്കുന്ന അവഗണന നല്‍കുകയായിരുന്നു ഭരണ പക്ഷം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ പാവനമായ നിയമസഭയില്‍ ഇത്തരം ഒരു അളിഞ്ഞ വിഷയം കൊണ്ടുവന്ന് നാട്ടാരെകൂടെ നാണം കെടുത്തുകയല്ലാതിരുന്നു വേണ്ടത്. ജനങ്ങള്‍ സാമാജികരെ തിരഞ്ഞെടുത്ത് വിടുന്നത് ഭരണപരമായ ഒട്ടേറെ ചുമതലകള്‍ ഏറ്റെടുത്ത് നടത്താനാണ്. അവര്‍ ഇങ്ങനെ തരം താഴുന്നത് നാണക്കേടിന്റെ പാരമ്യമാണ്. യാമിനി തങ്കച്ചിയുടെ കത്ത് വായിച്ച്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ -"നിയമസഭയുടെ ചരിത്രത്തില്‍ ഇങ്ങനെ ഒരു പ്രശ്‌നം സഭയില്‍ ഉന്നയിക്കപ്പെടുന്നത് ആദ്യമാണ്. നിയമസഭയ്ക്ക് ഇത് കറുത്തദിനമാണ്"

ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതിന് പകരം ഇത് ഒഴിവാക്കാനായിരുന്നു മുഖ്യമന്ത്രി ശ്രമിയ്ക്കേണ്ടിയിരുന്നത്.

English summary
Chief Minister Omman Chandy read a letter written by Minister Ganesh Kumar's wife to him clarifying some family issues. It is a shameful act for the democracy and for the Legislative Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X