കൊച്ചി മെട്രോയ്ക്ക് 1000 കോടി സഹായം

ഫ്രഞ്ച് വികസന ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ വായ്പ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചിരുന്നു. മെട്രോയ്ക്ക് വായ്പ അനുവദിക്കുന്നതിന് മുമ്പത്തെ കാര്യങ്ങള്‍ വിലിരുത്തുന്നതിനായി ഫ്രഞ്ച് വികസന ഏജന്‍സി തിങ്കളാഴ്ചയാണ് സംസ്ഥാനത്തെത്തിയത്. ഇന്ത്യ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഗൗട്ടിയര്‍ കോഹ്ലര്‍, സൗത്ത് ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഓഡി ഫ്‌ലോഗ്‌നി എന്നിവരാണ് സംഘാംഗങ്ങള്‍.
5182 കോടി രൂപയാണ് സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 2170 കോടി രൂപ് സ്വകാര്യ വായ്പ വഴി കണ്ടെത്താനാണ് ശ്രമം. ഫ്രഞ്ച് വികസന ഏജന്‍സിക്കൊപ്പം തന്നെ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്നും വായ്പ ലഭിക്കുമെന്നും സംസ്ഥാനം പ്രതീക്ഷിക്കുന്നു.
30 വര്‍ഷമാണ് ജൈക്ക വായ്പയുടെ തിരിച്ചടവ് കാലയളവ്. പലിശനിരക്ക് 1.4 ശതമാനമാണ്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സിയുടെ വായ്പയ്ക്ക് കാലതാമസം നേരിട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാനം ഫ്രഞ്ച് വികസന ഏജന്‍സിയെ വായ്പയ്ക്കായി സമീപിച്ചത്.












Click it and Unblock the Notifications