Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കക്കാരെ ചെന്നൈയില്‍ കളിപ്പിക്കില്ലെന്ന് ജയലളിത

ചെന്നൈ: ശ്രീലങ്കന്‍ കളിക്കാരെ ചെന്നൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവന ക്രിക്കറ്റ് വൃത്തങ്ങളെ ആശങ്കയിലാക്കുന്നു. അടുത്താഴ്ച ഐ പി എല്‍ ക്രിക്കറ്റിന്റെ ആറാം എഡിഷന്‍ ആരംഭിക്കാനിരിക്കേയാണ് പുരൈട്ചി തലൈവി ഉഗ്രശാസനുമായി ഇറങ്ങിയിരിക്കുന്നത്. ശ്രീലങ്കക്കാരെ ചെന്നൈയില്‍ കളിപ്പിക്കില്ലെന്ന് പറഞ്ഞ ജയലളിത ഇക്കാര്യത്തില്‍ ബി സി സി ഐക്ക് മേല്‍ സമ്മര്‍ദ്ദം ചെയുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

കളിക്കാരെ മാത്രമല്ല, ശ്രീലങ്കയില്‍ നിന്നുള്ള അംപയര്‍മാരെയും മറ്റ് ഒഫീഷ്യലുകളെയും തടയും എന്നാണ് ജയലളിതയുടെ മുന്നറിയിപ്പ്. ശ്രീലങ്കയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വികാരം ശക്തമാണ്. ശ്രീലങ്കയിലെ തമിഴര്‍ക്കെതിരായ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഐ പി എല്ലില്‍ ശ്രീലങ്കന്‍ താരങ്ങളെ കളിപ്പിച്ചില്ലെങ്കില്‍ അത് ടൂര്‍ണമെന്റിനെ പ്രതികൂലമായി ബാധിക്കും.

Jayalalitha

അതേസമയം ഐ പി എല്ലിലെ മുന്‍നിര ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളെ ഒഴിവാക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖര, അഖില ധനഞ്ജയ തുടങ്ങിയവരാണ് ചൈന്നൈ ടീമിലുള്ള ശ്രീലങ്കന്‍ താരങ്ങള്‍. ഐ പി എല്ലിലെ വിവിധ ടീമുകളിലായി 13 ശ്രീലങ്കന്‍ കളിക്കാരാണ് പങ്കെടുക്കുന്നത്. ആകെയുള്ള 9 ടീമുകളില്‍ എട്ടെണ്ണത്തിലും ലങ്കന്‍ താരങ്ങളുടെ സാന്നിധ്യമുണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗ, ഡല്‍ഹിയുടെ മഹേള ജയവര്‍ദ്ധന, ബാംഗ്ലൂരിന്റെ തിലകരത്‌നെ ദില്‍ഷന്‍ എന്നിവരും ആഞ്ചലോ മാത്യൂസ്, തിസാര പെരേര, മെന്‍ഡിസ് തുടങ്ങിയവരെല്ലാം ഒന്നാന്തരം ക്രൗഡ് പുള്ളര്‍മാരാണ്. ശ്രീലങ്കയുടെ സൂപ്പര്‍താരങ്ങളില്ലാതെ ഐപിഎല്‍ നടത്താന്‍ ബി സി സി ഐക്കും താല്‍പര്യമില്ല. ഐ പി എല്ലില്‍ നിന്നും ഏതെങ്കിലും കളിക്കാരെ ഒഴിവാക്കാനായി നിര്‍ദ്ദേശം കിട്ടിയിട്ടില്ലെന്നാണ് ബി സി സി ഐയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+