കഴിയുമോ മോഡിക്ക് കര്‍ണാടക കാക്കാന്‍?

ഗുജറാത്തില്‍ മൂന്നു തവണ തുടര്‍ച്ചയായി വിജയം കൊണ്ടുവന്ന മോഡിയുടെ പ്രഭാവം കര്‍ണാടകയിലും തുണയാവും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയും മന്ത്രിമാര്‍ പോലും പാര്‍ട്ടി വിട്ടുപോകുന്ന അനിശ്ചിതത്വവും തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി ജെ പിക്ക് നല്ല വര്‍ത്തകളല്ല. മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് രേണുകാചാര്യയെ പാര്‍ട്ടി പുറത്താക്കിയിട്ട് അധിക നാളായിട്ടില്ല.
അതിനുപുറമേയാണ് മുരുകേഷ് നിറാനി, ഉമേഷ് കുട്ടി, വി സോമണ്ണ എന്നീ മന്ത്രിമാരും പാര്‍ട്ടി വിട്ടത്. ബി ജെ പി വിടുന്ന നേതാക്കള്‍ ലക്ഷ്യം വെക്കുന്നത് മുന്‍ മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പയുടെ കെ ജെ പി തന്നെയാണ് എന്ന് വ്യക്തം. വരുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്ന് കെ ജെ പി തന്നെയായിരിക്കും എന്നതില്‍ സംശയം വേണ്ട. തെരഞ്ഞെടുപ്പിന് ശേഷവും യെഡ്ഡിയുടെ സമവാക്യങ്ങളാകും ഒരു പക്ഷേ കന്നഡ നാടിന്റെ ഭരണ ചക്രം തിരിക്കുക.
എന്നാല്‍ കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുല്‍ ഗാന്ധിക്ക് ഇത് പലതും തെളിയിക്കാനുള്ള അവസരമാണ്. ഗുജറാത്തിലും ത്രിപുരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയെങ്കിലും പേരിനൊത്ത ഒരു ചലനമുണ്ടാക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. എ ഐ സി സി വൈസ് പ്രസിഡണ്ടായ ശേഷം രാഹുലിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ്. ഇവിടെ ഒരു ചലനമുണ്ടാക്കാനായാല്‍ അതിന്റെ പ്രതിധ്വനികള്‍ അങ്ങ് ഇന്ദ്രപ്രസ്ഥം വരെ കേള്‍ക്കാം.












Click it and Unblock the Notifications