Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിവു തെറ്റിച്ചു പാപ്പ സ്ത്രീകളുടെ കാല്‍കഴുകി

Pope washed the feet of two women during a Maundy Thursday Mass
വത്തിക്കാന്‍ സിറ്റി: സ്ഥാനാരോഹണത്തിന് മുമ്പുതന്നെ വലിയ ജനപ്രീതി നേടിയ പുതിയ മാര്‍പ്പാപ്പ ഫ്രാന്‍സിസ് കീഴ് വഴക്കങ്ങള്‍ മാറ്റിമറിയ്ക്കുന്നു. പെസഹ വ്യാഴത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ പതിവ് രീതി തെറ്റിച്ച് അദ്ദേഹം സ്ത്രീകളുടെ കാല്‍കഴുകി ചുംബിച്ചു. ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്നവരുടെ കാലുകളാണ് ചടങ്ങുകളുടെ ഭാഗമായി അദ്ദേഹം കഴുകുകയും ചുംബിക്കുകയും ചെയ്തത്, ഇക്കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു.

സ്ത്രീകളില്‍ ഒരാള്‍ സെര്‍ബിയന്‍ മുസ്ലീം തടവുകാരിയും, രണ്ടാമത്തെ യുവതി ഇറ്റാലിയന്‍ കത്തോലിക്കാ വിശ്വാസിയുമായിരുന്നു.

സെര്‍ബിയന്‍ മുസ് ലിം തടവുകാരിയുടെ കാല്‍ കഴുകി മുത്തംവച്ചു. ഇതിനു മുന്‍പ് ഒരു മാര്‍പാപ്പയും വനിതയുടെ കാല്‍ കഴുകി മുത്തം വച്ചിട്ടില്ല. കത്തോലിക്ക ചരിത്രത്തില്‍ ആദ്യമായാണ് ഈ സംഭവമെന്നു വത്തിക്കാന്‍ അറിയിച്ചു.

പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കു ക്രിസ്തു കാല്‍ കഴുകി കൊടുത്തിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യ ഗണത്തില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്തുക പതിവുണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ പുതിയ പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതൊരു അടയാളമാണ്, കാല്‍ കഴുകുന്നതിലൂടെ നിങ്ങളുടെ സേവകനാണ് ഞാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്- ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററിലെ അന്തേവാസികളോട് അദ്ദേഹം പറഞ്ഞു. പരസ്പരം സഹായിക്കാനാണ് യേശു നമ്മെ പഠിപ്പിച്ചത്. ഞാന്‍ അതാണ് ചെയ്യുന്നത്. എന്റെ ഹൃദയം കൊണ്ടാണ് ഞാനത് ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു.

വന്‍പ്രാധാന്യത്തോടെയാണ് പാപ്പയുടെ കാല്‍കഴുകല്‍ വാര്‍ത്ത് ലോകത്താകമാനം പ്രചരിക്കുന്നത്. കാല്‍കഴുകള്‍ ശുശ്രൂഷയുടെ വീഡിയോയും പുറത്തുവന്നുകഴിഞ്ഞു. പാപ്പ തറയില്‍ മുട്ടുകുത്തി നിന്ന് പന്ത്രണ്ടോളം വരുന്ന ആളുകളുടെ കാല്‍ കഴുകി, ഇക്കൂട്ടത്തില്‍ കറുത്തവരും വെളുത്തവരും സ്ത്രീകളുമുണ്ടായിരന്നു. തുടര്‍ന്ന് തൂവാലകൊണ്ട് കാലുകള്‍ തുടച്ച് അതില്‍ ചുംബിച്ചു.

കത്തോലിക്കാ സഭ പാവങ്ങള്‍ക്കൊപ്പമായിരിക്കണമെന്നും ആര്‍ഭാഢങ്ങള്‍ അധികം പാടില്ലെന്നതുമുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ നേരത്തേ തന്നെ പോപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷകള്‍ കൂടി ചെയ്തതോടെ യാഥാസ്ഥിതികരായ പുരോഹിതര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ലോകത്താകമാനം അദ്ദേഹത്തിന്റെ രീതികള്‍ക്ക് വലിയ സ്വീകാര്യതയും ലഭിയ്ക്കുന്നുണ്ട്. എന്തായാലും പാരമ്പര്യങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്ന പാപ്പ ഇക്കാര്യത്തില്‍ ഇനിയും വാര്‍ത്തകളില്‍ ഇടം നേടുമെന്നകാര്യത്തില്‍ സംശയം വേണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+