കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെയാണ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായത്?

  • By Leena Thomas
Google Oneindia Malayalam News

Indira Gandhi
അഹമ്മദാബാദ്: ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിത ഭരണാധികാരിലൊരാളായ ഇന്ദിരാ ഗാന്ധി ആരുടേയും മുമ്പില്‍ വഴങ്ങാത്ത പ്രകൃതവും ഉയര്‍ന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായിരുന്നു ഇന്ദിരാ ഗാന്ധി. അങ്ങനെ ഇന്ദിരാ ഗാന്ധിയെ വിശേഷിപ്പിക്കാന്‍ വിശേഷണങ്ങളേറെ..

പിതാവായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണശേഷം മുഴുനീള രാഷ്ട്രിയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഇവര്‍ അധികാരത്തിന് വേണ്ടിയാണ് രാഷ്ട്രിയത്തിലെത്തിയതെന്ന് പറയുന്നവരുണ്ട്.

പ്രധാനമന്ത്രി പദം ഏറ്റവും കൂടുതല്‍ കാലം അലങ്കരിച്ച രണ്ടാമത്തെ വ്യക്തി കൂടിയാണ് ഇന്ദിരാ ഗാന്ധി. ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ അധികാരകേന്ദ്രീകരണത്തിന്റേയും, കര്‍ക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര. രാജ്യത്തെ സാമ്പത്തിക, സൈനിക, രാഷ്ട്രിയ വളര്‍ച്ചയിലേയ്ക്ക് രാജ്യത്തെ നയിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള വ്യക്തിയാണ് ഇന്ദിര ഗാന്ധി.

പക്ഷേ പ്രധാനമന്ത്രിയായകാനുള്ള ഇന്ദിര ഗാന്ധിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. നിരവധി രാഷ്ട്രിയ പ്രശ്‌നങ്ങള്‍ ഇന്ദിരക്ക് വേരിടേണ്ടി വന്നിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണശേഷം ഇന്ദിരാ ഗാന്ധിയോട് പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ പറഞ്ഞെങ്കിലും ഇന്ദിരാ ഗാന്ധി അത് വേണ്ടെന്നു വയ്ക്കുകയും തുടര്‍ന്ന് അധികാരത്തില്‍ വന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രി സഭയില്‍ കേന്ദ്രമന്ത്രി പദം വഹിക്കുകയും ചെയ്തു. ഇത് രാഷ്ട്രിയം കൂടുതല്‍ പഠിക്കാനും രാജ്യത്തെ കൂടുതല്‍ മനസ്സിലാക്കാനും ഇന്ദിരയെ സഹായിച്ചു.

1966ല്‍ ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നുണ്ടായ പ്രധാനമന്ത്രി പദത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായിയും ഇന്ദിരാ ഗാന്ധിയും ഒരു തുറന്ന പോരാട്ടം തന്നെ നടത്തുകയും ചെയ്തു. പോരാട്ടത്തിനൊടുവില്‍ മൊറാര്‍ജിയെ തോല്‍പിച്ച് ഇന്ദിരാ ഗാന്ധി 1966 ജനുവരി 19ന് ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയാവുകയും ചെയ്തു.

ഇതിനു ശേഷം മൊറാര്‍ജി ഇന്ദിര മന്ത്രി സഭയില്‍ നിന്ന് വിട്ടു നിന്നു. പാര്‍ട്ടിയിലെ സോഷ്യലിസ്റ്റും യഥാസ്ഥികരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിലേക്കെത്തിച്ചു. ഇന്ദിരാ ഗാന്ധിയെ പിന്‍തുണയ്ക്കുന്നവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സ് ഐയും മറാര്‍ജി ദേശായിയെ പിന്‍തുണയ്ക്കുന്നവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സ് ഒയും രൂപീകരിച്ചു. സോഷ്യലിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകാരുടേയും പിന്‍തുണയിലാണ് ഇന്ദിരഗാന്ധി അധികാരത്തില്‍ തുടര്‍ന്നത്.

1977ല്‍ നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അധികാരത്തില്‍ കയറുമ്പോള്‍ അദ്ദേഹത്തിന്‍ 81 വയസ്സായിരുന്നു. പ്രധാനമന്ത്രി പദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മൊറാര്‍ജി. ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഉപപ്രധാനമന്ത്രിയാണ് അദ്ദേഹം.

ഇന്ദിര ഗാന്ധിയെ പിന്‍തുണയ്ക്കുന്നവരും വിമര്‍ശിക്കുന്നവരും ധാരാളമുണ്ട്. എന്നിരുന്നാലും ഏറ്റവും ശക്തിയുള്ള ഭരണാധികാരിയായിരുന്നു ഇന്ദിര ഗാന്ധി എന്നത് നിസംശയം പറയാം.

English summary
Indira Gandhi was the third Prime Minister of India and a central figure of the Indian National Congress party. She is also the second-longest-serving Prime Minister of India and the only woman to hold the office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X