Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനെ വിറ്റു;അമ്മയ്ക്ക് ലാഭം കിട്ടിയില്ല!

മധുര: കുട്ടികളെ തട്ടിയെടുത്തും , പണം കൊടുത്തും വാങ്ങി ലക്ഷക്കണക്കിന് രൂപയ്ക്ക് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. തമിഴ് നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതികളാണ് പിടിയാലായവരെന്ന് പൊലീസ് പറയുന്നു.ശ്രദ്ധ(65), പാണ്ടിയമ്മാള്‍ (45), ആറുമുഖന്‍ ( 45) എന്നിവരെയാണ് പൊലീസ് അറസ്‌ററ് ചെയ്തത്.2013 ഏപ്രില്‍ 21 ഞായറാഴ്ചയാണ് ഇവര്‍ പിടിയിലാകുന്നത്.

മതിചിയം സ്വദേശിനിയായ കാളീശ്വരി (27) പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സംഘം പിടിയിലാകുന്നത്. 50,000 രൂപ നല്‍കി കുട്ടിയെ സംഘം കാളീശ്വരിയില്‍ നിന്ന് വാങ്ങുകയായിരു്‌നനു. അതിനുശേഷം രണ്ടര ലക്ഷം രൂപയ്ക്ക് മറ്റൊരു ദമ്പതിമാര്‍ക്ക് കുട്ടിയെ മറിച്ചു വില്‍ക്കുകയായിരുന്നു.

തനിക്ക് വെറും അമ്പതിനായിരം രൂപമാത്രമാണ് സംഘം തന്നതെന്നും കുട്ടിയെ വിറ്റപ്പോള്‍ ധാരാളം പണം കിട്ടി എന്ന അറിവുമാണ് കാളീശ്വരിയെക്കൊണ്ട് പൊലീസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. പൊലീസ് ദനതിമാരില്‍ നിന്നും കുട്ടിയെ കണ്ടെടുത്തു.

2013 ഏപ്രില്‍ 21 ഞായറാഴ്ചയാണ് സംഘം പൊലീസ് പിടിയിലാകുന്നത്. ഇതോടെ തെളിയിക്കപ്പെടാതെ കിടക്കുന്ന പല കേസുകള്‍ക്കും പരിഹാരമുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. 2010 മെയ് മാസത്തില്‍ ഒരു പുരോഹിതന്റെ നേതൃത്വത്തില്‍ നടന്ന ശിശു വില്‍പ്പന പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ ഇതൊരു നിത്യ സംഭവമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്.

മൂന്നംഗസംഘത്തിന് ആണ്‍കുഞ്ഞിനെ വിറ്റ കാളീശ്വരി കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ഇവര്‍ക്ക് ഈ കുട്ടിയെ കൂടാതെ 12 വയസ്സുള്ള മകളും പത്ത് വയസ്സുളള മകനും ഉണ്ട്.50,000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റ കാര്യം ഇവര്‍ പൊലീസിനോട് സമ്മതിച്ച. ഇവരുടെ ഭര്‍ത്താവ് ശരീരം തളര്‍ന്ന് കിടപ്പിലാണ്. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയപ്പോഴാണ് സംഘം യുവതിയുമായി പരിചയത്തിലാകുന്നത്. യുവതിയുടെ അവസ്ഥകള്‍ മുതലെടുത്ത സംഘം ആശുപത്രി വിട്ടതിനുശേഷം യുവതിയില്‍ നിന്നും കുഞ്ഞിനെ വാങ്ങുകയായിരുന്നു. മധുരയിലെ കാമരാജശാലയിലുളള ദമ്പതിമാര്‍ക്കാണ് കുഞ്ഞിനെ ഇവര്‍ വിറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+