Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ അടിച്ചു; മുറിയില്‍ പൂട്ടിയിട്ട് കൊന്നു

crime
പുനെ: രോഗിയായ അമ്മയെ മകന്‍ അടിച്ച് അവശയാക്കി മുറിയില്‍ പൂട്ടിയിട്ട് കൊന്നു. മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ സംഭവം നടന്നത് പുനെയിലാണ്. അമ്മയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് നാടുവിട്ടുപോയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മകന്‍ പൂട്ടിയിട്ട് പോയ അമ്പതുകാരിയുടെ ശരീരം ചീഞ്ഞഴുകിയ നിലയില്‍ ഫ്ളാറ്റില്‍ നിന്നും കണ്ടെടുത്തു.

29 കാനായ ഗോപാലാണ് അമ്മയെ അടിച്ച് അവശയാക്കി വാടകഫ്ളാറ്റില്‍ പൂട്ടിയിട്ടശേഷം ഭാര്യയും മക്കളുമൊത്ത് നാടുവിട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ : അമ്പതുകാരിയായ കല്‍പ്പന അഥവാ ഗൗരി സുന്ദര്‍ലാല്‍ യാദവ് മകനായ ഗോപാലിനും കുടുംബത്തിനും ഒപ്പമാണ് താമസിച്ചിരുന്നത്. ഫെബ്രുവരി അവസാനമാണ് സുഖമില്ലാത്ത അമ്മയെ ഫഌറ്റില്‍ പൂട്ടിയിട്ട് കുടുംബത്തോടൊപ്പം ഗോപാല്‍ നാടുവിട്ടത്.

പുനെ പിംപ്രിയിലെ ശ്രീധന്‍ അപ്പാര്‍ട്ട് മെന്റിലാണ് സംഭവം. കുറെ ദിവസങ്ങള്‍ക്ക് ശേഷം എന്തോ ചീഞ്ഞളിയുന്ന നാറ്റം അനുഭവപ്പെട്ട അയല്‍വാസികള്‍ സംശയം തോന്നി ഫ്ളാറ്റ് തറന്നു പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അഴുകിയ നിലയില്‍ കല്‍പ്പനയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് സാരമായ പരിക്കുകള്‍ ഏറ്റതായും ഇവരുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

മകനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ല. കോലാപുരില്‍ ഇയാള്‍ ഡ്രൈവറായി ജോലിനോക്കിയിരുന്നു. തുടര്‍ന്ന കോലാപ്പൂരില്‍ നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ മോഹന്‍ വിധാതെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+