കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടംപറഞ്ഞ യുവാവിനെ ഹോട്ടലുടമ അടിച്ചുകൊന്നു

  • By Aswathi
Google Oneindia Malayalam News

Crime
ദില്ലി: തമിഴ്‌നാട് സര്‍ക്കാര്‍ ഒരു രൂപയ്ക്ക് പാകം ചെയ്ത ഭക്ഷണം നല്‍കിതുടങ്ങി. തലസ്ഥാന നഗരിയായ ദില്ലിയിലാകട്ടെ ഭക്ഷണം കഴിച്ച ബില്ല് കടം പറഞ്ഞ യുവാവിനെ തല്ലിക്കൊല്ലുന്നു. കഴിച്ച ഭക്ഷണതിന്റെ ബില്‍ തുകയായ 180 രൂപ കടം പറഞ്ഞതിനെ തുടര്‍ന്നാണ് ദില്ലിയില്‍ ഹോട്ടലുടമയും സംഘവും ചേര്‍ന്ന് യുവാവിനെ അടിച്ചു കൊന്നത്. ദീപക് എന്ന യുവാവാണ് ഈ ക്രൂര കൃത്യത്തിനിരയായത്.

തെക്കന്‍ ദില്ലിയില്‍ ഐ എന്‍ എ മാര്‍ക്കറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനെത്തിയതാണ് ദീപക്. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം ബില്‍ തുക 180 രൂപ കൗണ്ടറില്‍ കടം പറഞ്ഞു. എന്നാല്‍ ഇത് സമ്മതിക്കാതെ ഹോട്ടലുടമ ദീപക്കിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

വീടുവരെ പിന്തുടര്‍ന്ന് ഇയാള്‍ ദീപക്കിനെ മര്‍ദ്ദിച്ചു. എന്നാല്‍ ഹോട്ടലുടമയ്ക്ക് പണം നല്‍കിയതായി ദീപക്കിന്റെ സഹോദരനായ അജയ് പൊലീസിനോട് പറഞ്ഞു. അതിനുശേഷവും മര്‍ദ്ദനം തുടര്‍ന്ന സംഘം ദീപക്കിനെ വലിച്ചിഴച്ച് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ദീപക്കിനെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരാതിയെ തുടര്‍ന്ന് ദില്ലി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വോഷണം ആരംഭിച്ചു.

English summary
Hotel owner and team allegedly attacked and killed for not paying bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X