വേലക്കാരി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു
അബുദാബി: വീട്ടു വേലക്കാരികള്‍ തമ്മിലുളള സൗന്ദര്യ പിണക്കംപിഞ്ച് കുഞ്ഞിന്റെ കൊലപാതക ശ്രമത്തിലെത്തി. അബുദാബിയിലെ വീട്ട് ജോലിക്കാരിയായ യുവതിയും ആയയും തമ്മിലുളള സൗന്ദര്യ പിണക്കത്തിനൊടുവില്‍ വീട്ട് ജോലിക്കാരി നാല് മാസം പ്രായമുളള പെണ്‍കുഞ്ഞിന്റെ തല തറയിലിടിച്ച് പരുക്കേല്‍പ്പിച്ചു.2013 ഏപ്രില്‍ 28നാണ് സംഭവം നടന്നത്.
ആയയുടെ മേല്‍ കുറ്റം ചുമത്തി പുറത്താക്കുന്നതിന് വേണ്ടിയാണ് യുവതി കുഞ്ഞിനോട് ക്രൂരമായി പെരുമാറിയത്, കുഞ്ഞിനെ നോക്കുന്നതിന്റെ ഉത്തരവാദിത്തം ആയക്കായിരുന്നു. വേലക്കാരിയും ആയയും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു.ഇവരുടെ വഴക്കിന്‍റെ ഇരയാവുകായിരുന്നു നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ്.
സംഭവം നടക്കുന്ന ദിവസം ആയ കുഞ്ഞിനടുത്ത് നിന്നും പുറത്തേക്ക് പോയ സമയം വേലക്കാരി കുട്ടിയെയുമെടുത്ത് മറ്റൊരു മുറിയിലെത്തി. ഇതിനുശേഷം കുഞ്ഞിന്റെ തല തറയിലും വീടിന്റെ ഭിത്തിയിലും ഇടിച്ചു.തുടര്‍ന്ന് കുഞ്ഞിനെ തിരികെ മുറിയിലെ തൊട്ടിലില്‍ കിടത്തി.
കുഞ്ഞിന്റെ കരിച്ചില്‍ കേട്ട ആയ എത്തുമ്പോഴാണ് തലയില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ പെണ്‍കുഞ്ഞിനെ കാണുന്നത്.ആയ ഉച്ചത്തില്‍ കരയുന്നത് കണ്ട് വേലക്കാരിയും കരയാന്‍ തുടങ്ങി.
എന്നാല്‍ സംഭവം നടക്കുന്ന മുറിയില്‍ ഉണ്ടായിരുന്ന ക്യാമറയിലൂടെയാണ് വേലക്കാരിയുടെ ക്രൂരത പുറം ലോകം അറിയുന്നത്.മലാക്ക് എന്നാണ് പരുക്കേറ്റ കുഞ്ഞിന്റെ പേര്.കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച ജോലിക്കാരി ഇന്തൊനേഷ്യക്കാരിയാണ്.


Click it and Unblock the Notifications