5 വയസ്സുകാരന്‍ 2വയസ്സുകാരിയായ അനുജത്തിയെ കൊന്നു

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. അഞ്ച് വയസ്സുകാരന് സമ്മാനമായി കിട്ടിയതായിരുന്നു, .22 റൈഫിള്‍. കുട്ടി ഈ തോക്കുമായി കളിക്കുന്നതിനിടെയിലാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. 2013 ഏപ്രില്‍ 30 നാണ് സംഭവം നടക്കുന്നത്. വെടിയേറ്റ പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെഹ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസമയത്ത് കുട്ടികളുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തിന്‍ മൂന്ന് മിനുട്ട് മുന്‍പ് വീട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ കാര്‍ പോര്‍ച്ചില്‍ ആയിരന്നു. ഈ സമയത്ത് തോക്കിന്റെ ശബ്ദം ഇവര്‍ കേട്ടതായി പറയുന്നു. ശബ്ദം കേട്ട് വന്ന് നോക്കുന്പോള്‍ കാണുന്നത് വെടിയേറ്റ് കിടക്കുന്ന പെണ്‍കുഞ്ഞിനെയാണ്.
2012 ല്‍ ആണ് ആണ്‍കുട്ടിക്ക് സമ്മാനമായി തോക്ക് കിട്ടുന്നത്. കുട്ടി എടുക്കാതിരിക്കാനായി തോക്ക് ഒളിപ്പിച്ച് വച്ചിരിയ്ക്കുകയായിരുന്നു.എന്നാല്‍ ഇതില്‍ ഒരു വെടിയുണ്ട അവശേഷിക്കുന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.












Click it and Unblock the Notifications