Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തശ്ശി 10000രൂപയ്ക്ക 13കാരിയെ വിറ്റു

ഹൈദരാബാദ്: വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്ക് മുത്തശ്ശി കണ്ട പോംവഴി കൊച്ചുമകളെ വില്‍ക്കുക എന്നായിരുന്നു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് പതിമൂന്നുകാരിയായ ലക്ഷ്മിയെ മുത്തശ്ശി ഗുണ സുന്ദരി 10000 രൂപയ്ക്ക് വിറ്റത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു പോയതോടെ മുത്തശ്ശി ഗുണ സുന്ദരിക്കൊപ്പമാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന ലക്ഷമി താമസിച്ചിരുന്നത്. വീട്ടു ജോലിക്കാരിയായ ഗുണ സുന്ദരി പണത്തിന് ആവശ്യം വന്നപ്പോള്‍ കുട്ടിയെ 10000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കൃഷണ ജില്ലയിലെ വിമണ്‍ ഡവലപ്‌മെന്റ് ആന്‍ന്റ് ചൈല്‍ഡ് വെലഫയര്‍ ഡിപ്പാര്‍ട്‌മെന്റാണ് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന വിവരം പൊലീസിലറിയിച്ച് കുട്ടിയെ രക്ഷിച്ചത്.

കല്‍പ്പണിക്കാരനായ യുവാവിന് വിവാഹ നിശ്ചയം ചെയ്തു കൊടുക്കുക വഴി താന്‍ ലക്ഷ്മിയെ പണത്തിന് നില്‍ക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ കൗണ്‍സിലില്‍ ഗുണസുന്ദരി സമ്മതിച്ചു. എന്നാല്‍ ഇവര്‍ പറയുന്നത് പൂര്‍ണമായും വിശ്വാസയോഗ്യമല്ല. ലക്ഷ്മിക്ക് തുടര്‍ന്നു പഠിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+