കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രങ്ങള്‍ പരസ്യമായി ഉരിമാറ്റാന്‍ ശ്രമിച്ച രണ്ട് പ്രതികളുടേയും ജാമ്യാപേക്ഷ കോടതി നിരസിച്ചു. 2013 ഏപ്രില്‍ 3 നാണ് ദില്ലി മെട്രോപൊളിറ്റന്‍ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

മെയ് മാസം അവസാനത്തിലാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടി ട്യൂഷനുപോയി വരുന്പോള്‍ എന്നും പ്രതികല്ള്‍ അവരെ പിന്‍തുടരാറുണ്ടായിരുന്നൂ. ഒരു ദിവസം കാറില്‍ എത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ എടുത്തു. പ്രതികളുടെ ശല്യം സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇരുപത് കാരിയായ പെണ്‍കുട്ടി പോലീസിനെ സമീപിച്ചു

ആ ദിവസം പ്രതികള്‍ പെണ്‍കുട്ടി ട്യൂഷനുപോയി മടങ്ങി വരുന്ന വഴിയില്‍ കാത്ത് നില്‍ക്കുകയും ചെയ്തു. അടുത്തെത്തിയ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളില്‍ പ്രതികള്‍ കടന്ന് പിടിക്കുകയും അവ മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതികളില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി തിരക്കുള്ള റോഡിലേക്ക് എത്തുകയും രക്ഷപ്പെടുകയും ചെയ്തു. പ്രതികള്‍ തന്നെ നിരന്തരം പിന്‍തുടരുകയും തന്റെ ചിത്രങ്ങളെടുത്ത് അശ്ലീല സൈറ്റുകളില്‍ ഇടുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി കോടതിയില്‍ മൊഴി നല്‍കി.

ഇത് മാത്രമല്ല പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഓടയില്‍ വലിച്ചെറിയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി കോടതി മുന്പാകെ പറഞ്ഞിരുന്നു. തരണ്‍ദീപ് ഗൗരവ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇരുവരും ഇരുപത് വയസ്സുകാരാണ്.

പെണ്‍കുട്ടിയെ ഉപദ്രവിക്കുക്കയും നിരന്തരമായി ഭീഷണിപ്പടുത്തുകയും ചെയ്തതിനാലാണ് പട്ടേല്‍ നഗര്‍ സ്വദേശികളായ പ്രതികള്‍ക്ക് മെട്രോ പൊളിറ്റന്‍ ജഡ്ജ് ഏക്ത ഗൗബ ജാമ്യം നിഷേധിച്ചത്‌

English summary
wo youths arrested for allegedly assaulting a 20-year-old Mass Communication student publicly by tearing off her clothes and threatening her with rape were on Friday denied bail by a Delhi court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X