സിബിഐ കൂട്ടിലടച്ച തത്തയെന്ന് സുപ്രീംകോടതി

സി ബി ഐയെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനെയും കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. സി ബി ഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന നിയമം പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും കോടതി ചോദിച്ചു. സി ബി ഐ മറ്റുള്ളവരെ റിപ്പോര്‍ട്ട് കാണിച്ചത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ അന്വേഷണം നിയമമന്ത്രി തിരുത്തിയെന്ന സത്യവാങ്മൂലത്തെയാണ് കോടതി അതിരൂക്ഷമായി വിമര്‍ശിച്ചത്.
മന്ത്രിമാര്‍ സി ബി ഐ അന്വേഷണത്തില്‍ ഇടപെട്ടത് തെറ്റാണ്. മന്ത്രിമാര്‍ക്ക് അന്വേഷണ പുരോഗതി ആരായാനുള്ള അവകാശമുണ്ടെങ്കിലും അന്വേഷണത്തില്‍ ഇടപെടാനാവില്ല എന്നും കോടതി നിരീക്ഷിച്ചു. നിയമമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ഓഫീസിലെത്തിയത്. തുടര്‍ന്ന് നിമയമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് റിപ്പോര്‍ട്ട് തിരുത്തുകയായിരുന്നു.
കേസില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ സി ബി ഐയെ രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ഉപയോഗിക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. യു പി എ സര്‍ക്കാര്‍ മായാവതി, കരുണാനിധി തുടങ്ങിയ പ്രദേശിക നേതാക്കളെ ഒതുക്കാനായി സി ബി ഐയെ വഴിവിട്ട് ഉപയോഗിക്കുന്നത് കൊണ്ടാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ ആളുകള്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് വിളിച്ചുതുടങ്ങിയത്.












Click it and Unblock the Notifications