സിനിമക്കാര്‍ യൂത്ത് ഹോസ്റ്റലിനു പിന്നാലെ?
കൊച്ചി: സിനിമ സീരിയലുകള്‍ക്ക് ചിത്രീകരണത്തിന് രാശി കുറിക്കുന്ന ലൊക്കേഷനായി മാറിയിരിക്കുകയാണ് കാക്കനാട് യൂത്ത് ഹോസ്റ്റലിപ്പോള്‍. നൂറോളം ചിത്രങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസായും പോസ്‌റ്റോഫീസായും ഹോട്ടലുകളായും റോള്‍ ഏറ്റെടുക്കുന്ന യൂത്ത് ഹൗസിന് ഈ വര്‍ഷത്തെ ലാഭം അഞ്ചു ലക്ഷം രൂപയാണ്.
ലാലേട്ടനും മമ്മൂക്കയും വരെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന യൂത്ത് ഹോസ്റ്റലില്‍ കെട്ടിടത്തിനും പരിസരത്തിനും പുറമെ മുറികളും ചിത്രീകരണത്തിനായി നല്‍കാറുണ്ട്. കൊച്ചി നഗരത്തെ അപേക്ഷിച്ച് മുറികള്‍ക്കും ഡോര്‍മിറ്ററിക്കും എന്നു വേണ്ട സകലതിനും മിതമായ നിരക്ക് ഏര്‍പ്പെടുത്തിയതും യൂത്ത് ഹൗസിലേക്ക് നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്ന ഘടകമാണ്.
ചിത്രീകരണത്തിന് തിരക്കേറിയ സാഹചര്യത്തില്‍ സിനിമ ചിത്രീകരണത്തിന് 7,500 രൂപയും സീരിയല്‍ ചിത്രീകരണത്തിന് 6,000 രൂപയുമായി ജില്ല കളക്ടര്‍ അദ്ധ്യക്ഷനായ മാനേജിംഗ് കമ്മറ്റി വാടക ഉയര്‍ത്തി. 1987 ല്‍ കേന്ദ്ര യുവജനകാര്യ, സ്‌പോര്‍ട്‌സിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് യൂത്ത് ഹോസ്റ്റല്‍.
യൂത്ത് ഹോസ്റ്റലില്‍ ചിത്രീകരണത്തിനെത്തുന്നവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കുമെന്നും രജത ജൂബിലി വര്‍ഷത്തില്‍ കെട്ടിടത്തിന് രാജ്യാന്തര നിലവാരം കൈവരുത്താനുള്ള ശ്രമങ്ങള്‍ ഭരണ സമിതി ആരംഭിച്ചു കഴിഞ്ഞുവെന്നും കളക്ടര്‍ പറഞ്ഞു.
യൂത്ത് ഹോസ്‌ററല്‍ വളപ്പില്‍ ഒരു താത്കാലിക ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ജില്ലാ നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയതോടൊപ്പം കമ്മിറ്റി വൈദ്യുത ബില്‍ ലാഭിക്കുന്നതിനു വേണ്ടി സൗരോര്‍ജ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിമും അനുമതി നല്‍കി.












Click it and Unblock the Notifications