'ഐ പി എല്‍ ഭ്രാന്ത് 'കൊലപാതകത്തില്‍ കലാശിച്ചു
മുംബൈ: മുംബൈയില്‍ 13 കാരനെ കസിനും സുഹൃത്തും ചേര്‍ന്ന് പണത്തിനായി തട്ടിക്കൊണ്ട് പോവുകയും അതിനുശേഷം അതി ദാരുണമായി കൊലപ്പെടുത്തുകയും ചെയ്തു. ദക്ഷിണ മുംബൈ സ്വദേശിയായ ആദിത്യ രംഗനാണ് 2013 മെയ് 13 ന് കൊല്ലപ്പെട്ടത്.
ആദിത്യന്റെ കസിനായ ഹിമാന്‍ഷു ഐ പി എല്‍ മത്സരത്തില്‍ വാത് വയ്പ്പ നടത്തി പരാജയപ്പെട്ടിരുന്നു. വാത് വയ്പ്പില്‍ ഇയാള്‍ക്ക് 10 ലക്ഷം രൂപ നഷ്ടമായി. ഈ തുക കണ്ടെത്തുന്നതിനായാണ് ബന്ധുവായ ആദിത്യനെ ഹിമാന്‍ഷുവും സുഹൃത്ത് വിഘ്‌നേഷ് സിംഘവിയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്.
ജനവാസം ഇല്ലാത്ത പ്രദശത്ത് ആദിത്യനെ തടവിലാക്കിയ ശേഷം വീട്ട് കാരോട് 30 ലക്ഷം രൂപ മോചന ദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ ഹിമാന്‍ഷു ആണെന്ന് ബന്ധുക്കള്‍ക്ക് മനസിലായി.
തങ്ങള്‍ പിടിക്കപ്പെടുമെന്നും പണം ലഭിക്കില്ലെന്നും മനസിലായതോടെ പ്രതികള്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങി. കൈപ്പത്തി ഛേദിക്കുകയും അതിനുശേഷം ജീവനോടെ തീയിട്ട് കൊല്ലുകയും ചെയ്തു.
പ്രതികള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ കുറ്റം സമ്മതിച്ചു. പന്‍വേലില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ ആദിത്യന്റെ ശവശരീരം കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications