കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി വിവാദത്തില്‍ ശ്രീയെ കുടുക്കിയതാര്?

Google Oneindia Malayalam News

sreesanth
കൊച്ചി: തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്നും ഒത്തുകളിച്ച് ടീമിനെ വഞ്ചിക്കാന്‍ അവന് കഴിയില്ലെന്നും ശ്രീശാന്തിന്റെ അമ്മ സാവിത്രിയമ്മ പറയുന്നു. ശ്രീശാന്ത് അങ്ങനെ ചെയ്യുമെന്ന് ശ്രീയെ അടുത്തറിയുന്ന ആരും കരുതുന്നില്ല. കൂടെ കൡച്ചവരും പരിശീലിപ്പിച്ചവരും ഇത് വിശ്വസിക്കുന്നില്ല. ശ്രീശാന്തിനെ ആരോ കുടുക്കിയതാണ് എന്നാണ് അമ്മ സാവിത്രിയമ്മ ആരോപിക്കുന്നത്.

കെ സി എയിലെ ടി സി മാത്യുവും കേന്ദ്രമന്ത്രി ശശി തരൂരും സഹകളിക്കാരനായിരുന്ന സോണി ചെറുവത്തൂരും മറ്റും കരുതുന്നതും മറ്റൊന്നല്ല. ശ്രീയെ കുടുക്കിയത് ധോണിയും ഹര്‍ഭജനും ചേര്‍ന്നാണെന്ന് ശ്രീശാന്തിന്റെ അച്ഛനും സഹോദരീഭര്‍ത്താവ് മധു ബാലകൃഷ്ണനും ആരോപിച്ചു.

ആര്‍ക്കാണ് ശ്രീശാന്തിനോട് ഇങ്ങനെ കുടുക്കാന്‍ മാത്രമുള്ള വിദ്വേഷമുളളത്. പരിക്കിനെയും മോശം ഫോമിനെയും തുടര്‍ന്ന് ഏറെ കാലമായി ദേശീയ ടീമിന് പുറത്താണ് ശ്രീശാന്ത്. എന്നാല്‍ ഐ പി എല്ലിന്റെ ആറാം സീസണിലൂടെ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു ശ്രീ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിലേക്ക് ശ്രീ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ അറസ്റ്റ്.

ശ്രീശാന്തിന്റെ അന്താരാഷ്ട്ര കരിയറിന് കനത്ത തിരിച്ചടിയായിരിക്കും ഈ സംഭവം എന്നതില്‍ തര്‍ക്കമില്ല. ക്രിക്കറ്റ് വിദഗ്ധരും മറിച്ച് ഒരു അഭിപ്രായമല്ല പറയുന്നത്. ശ്രീശാന്ത് ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പുള്ള ആരോ ശ്രീയെ കുടുക്കിയതെന്ന് കരുതുന്നവരും ഉണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ഭജനുമായി പണ്ട് നടന്ന അടി വിവാദത്തെ കുറിച്ച് വിവാദമായ ചില വെളിപ്പെടുത്തലുകള്‍ ശ്രീശാന്ത് നടത്തിയിരുന്നു. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ശ്രീശാന്ത്. ഹര്‍ഭജന്‍ സിംഗുമായുള്ള കയ്യേറ്റ വിവാദവും സൈമണ്ട്‌സും ഹെയ്ഡനുമായുള്ള വാഗ്വാദങ്ങളും ശ്രീശാന്തിന് ഒരു അച്ചടക്കമില്ലാത്ത പയ്യന്‍ ഇമേജായിരുന്നു ഉണ്ടാക്കിയത്.

അധികാരികളുടെ ഗുഡ് ബുക്കില്‍ ഇടമില്ലാത്ത ശ്രീശാന്തിനെ കുടുക്കാന്‍ വേണ്ടിയുള്ള നാടകമെന്ന കരുതുന്നവര്‍ എന്തായാലും കുറവല്ല. മാത്രമല്ല അറസ്റ്റിലായവരില്‍ ശ്രീശാന്ത് മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അറിയപ്പെടുന്ന ഒരു കളിക്കാരന്‍. ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതില്‍ ഞെട്ടലുണ്ടെന്നും സംഭവം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി ശശി തരൂര്‍ പറഞ്ഞു.

English summary
Sreesanth's mother accused that somebody trapped their son in IPL spot fixing case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X