കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവതി ആത്മഹത്യ ചെയ്തു

ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിനെ കുറിച്ചറിയാന്‍ വ്യാഴാഴ്ച്ച തൃപ്പൂണിത്തറ ഹില്‍പ്പാലസ് ജനമൈത്രി പൊലീസ് സുനിതയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭര്‍ത്താവ് ബാബു ധ്യാനകേന്ദ്രത്തിലുള്ളതായി സുനിത പൊലീസിനോട് പറഞ്ഞതായും പിന്നീട് അവരെ വിട്ടയച്ചതായും പൊലീസ് പറയുന്നു. ഉച്ചയ്ക്ക് ഒന്നര മണിയോടെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന സുനിതയെ വൈകിട്ട് അഞ്ച് മണിയോടെ വിട്ടയച്ചതായാണ് പൊലീസ് പറയുന്നത്.
എന്നാല്‍ സുനിതയ്ക്ക് പോലീസ് സ്‌റ്റേഷനിലുണ്ടായ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ കാരണം പറഞ്ഞ് സംസ്‌ക്കാരത്തിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന സുനിയയുടെ മൃതദേഹം തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ച് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിക്കുകയുണ്ടായി. അതേസമയം ബാബുച്ചേട്ടനെ ഒറ്റിക്കൊടുത്ത താനിനി ജീവിക്കാനര്‍ഹയല്ലെന്ന് സുനിത എഴുതിയ കുറിപ്പ് ഒരു പുസ്തകത്തില്‍ നിന്ന ലഭിച്ചതായി പൊലീസ് അവകാശപ്പെടുന്നു.












Click it and Unblock the Notifications