കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി

  • By Aswathi
Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി സംബന്ധിച്ച ബില്ലില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ട് ഒപ്പുവച്ചു. സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന യൂറോപ്പിലെ എട്ടാമത്തെ രാജ്യവും ലോകത്തിലെ 14ാംമത്തെ രാജ്യവുമാണ് ഫ്രാന്‍സ്. ഏപ്രില്‍ മസത്തിലാണ് സെനറ്റും നാഷണല്‍ അസ്സംബ്ലിയും ചേര്‍ന്ന് സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയത്.

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകളെ വകവയ്ക്കാതെ ഭരണഘടന കൗണ്‍സില്‍ നേരത്തെ ബില്ലിന് നിയമാനുമതി നല്‍കിയിരുന്നു. എന്നാല്‍ ബില്‍ അംഗീകരിച്ചത് കഴിഞ്ഞ മാസമാണെന്നു മാത്രം. കഴിഞ്ഞ ജനുവരി മാസത്തില്‍ സ്വവര്‍ഗ അനുരാഗത്തെയും വിവാഹത്തെയും അനുകൂലിച്ച് മൂന്ന് ലക്ഷത്തോളം പേരാണ് ഫ്രാന്‍സില്‍ നിരത്തിലേക്കിറങ്ങിയത്. ജനകീയ പ്രസിഡന്റായി അധികാരമേറ്റ ഫ്രാന്‍സിസ് ഹോളണ്ടയുടെ ആദ്യത്തെ ജനപക്ഷ തീരുമാനമായി സ്വവര്‍ഗ വിവാഹ നിയമം മാറി.

സ്വര്‍ഗ വിവാഹം നിയമാനുസൃതമാക്കിയതോടെ ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ വിവാഹം മെയ് 28ന് നിശ്ചയിച്ചിരിക്കുകയാണ്. യാതാസ്ഥിതിക കത്തോലിക്ക രാജ്യമായ ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചത് എറെ ശ്രദ്ധേയമാണ്. പാര്‍ലമെന്റിലെ ക്രിസ്തുമത വിശ്വാസികളായ അംഗങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ മാസമാണ് ന്യൂസിലാന്റില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്. ഏഷ്യ പെസഫിക് മേഖലയില്‍ സ്വവര്‍ഗ വിവാഹം നിയമനുസൃതമാക്കിയ ആദ്യത്തെ രാജ്യമായിരുന്നു ന്യൂസിലാന്റ്

English summary
In France legalized same sex marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X