ഇന്ത്യ-ചൈന എട്ട് കരാറുകളില്‍ ഒപ്പുവച്ചു
ദില്ലി: ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങിന്റെ ഇന്ത്യ സന്ദര്‍ശനത്തിലൂടെ ഇന്ത്യ-ചൈന പരസ്പര സഹകരണത്തിനുള്ള എട്ടു ധാരണപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ബ്രഹ്മപുത്ര അണക്കെട്ട് നിര്‍മ്മിക്കുന്നതുള്‍പ്പടെ കൃഷി, വാണിജ്യം, വ്യാപാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഒപ്പു വച്ചത്. വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് പ്രധാനകാര്യം എന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്‍മോഹല്‍ സിങ് അഭിപ്രായപ്പെട്ടു.
ഇന്ത്യ ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട അയല്‍ രാജ്യമാണെന്നും ഇന്ത്യയുമായുള്ള വിശ്വാസം ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ലി കെക്വിയാങ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുക, സഹകരണം വര്‍ദ്ധിപ്പിക്കുക, ഭാവി കാര്യങ്ങള്‍ ഒരുമിച്ച് നേരിടുക തുടങ്ങിയ മൂന്ന ലക്ഷ്യങ്ങളാണ് തന്റെ ഇന്ത്യ സന്ദര്‍ശനത്തിനു പിന്നിലെന്ന് ലി വ്യക്തമാക്കി. ലോക സമാധാനത്തിനു വേണ്ടി ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയുമായും സുഷമ സ്വരാജുമായും ചൈനീസ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഐടി ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഇന്ത്യയ്ക്ക് ചൈനയില്‍ കമ്പോളം തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും സല്‍മാന്‍ ചര്‍ച്ച നടത്തുക. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള സാമ്പത്തിക കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വരും.
ഇന്ത്യ-ചൈന അതിര്‍ത്തി സമാധാനത്തിന് പ്രത്യേക പ്രതിനിധികളെ നിയോഗിക്കുമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ചൈന സന്ദര്‍ശനത്തിനുള്ള ലി കെക്വിയാങിന്റെ ക്ഷണം മന്‍മോഹന്‍ സിങ് സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications