ബലാത്സംഗം കൂടാന്‍ കാരണം പോണോഗ്രാഫി
ദില്ലി: നീലച്ചിത്രങ്ങളും മദ്യവുമാണ് ദില്ലിയില്‍ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണമാണെന്ന് ദില്ലി പൊലീസ് നടത്തിയ സര്‍വ്വേറിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്‍ മാരുടെ മനസ്സ് കളങ്കപ്പെടുത്തുന്നതിനും സ്ത്രീകളേയും കുട്ടികളേയും ലൈംഗിക അതിക്രമത്തിന് വിധേയരാക്കുന്നതിനും കാരണം പോണോഗ്രാഫിയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.അതിനാല്‍ ദില്ലിയില്‍ ഇനിമുതല്‍ നീലച്ചിത്രത്തിനും വ്യാജ മദ്യത്തിനും നിരോധനം ഏര്‍പ്പെടുത്താനാണ് പൊലീസിന്‍റെ നീക്കം.
ഗാന്ധിനഗര്‍,ബദര്‍പൂര്‍, സംഘം വിഹാര്‍ എന്നിവിടങ്ങളിലെല്ലാം നടന്ന ബലാത്സംഗങ്ങള്‍ക്കും കൂട്ട ബലാത്സംഗങ്ങള്‍ക്കും പിന്നില്‍ നീലച്ചിത്രങ്ങള്‍ കാണുന്നതും വ്യാജ മദ്യം യഥേഷ്ടം ലഭ്യമാകുന്നതുമാണ് കാരണമെന്ന് പൊലീസ് പറയുന്നു.
ആധുനിക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുന്ന ചൈനീസ് മൊബൈലുകള്‍ പോലുള്ളവ വളരെ എളുപ്പത്തിലാണ് കൗമാരക്കാരിലെത്തുന്നത്. ഇത്തരം ഫോണുകള്‍ വാങ്ങുന്പോള്‍ തന്നെ മെമ്മറി കാര്‍ഡില്‍ പോണ്‍ക്ളിപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പലരും വില്‍ക്കുന്നതെന്നും പൊലീസ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.
ലൈംഗിക അതിക്രമങ്ങള്‍ക്ക് നേരെ പ്രതികരിക്കാനും ഇത്തരം അതിക്രമങ്ങളെ ചെറുക്കാനും കൗമാരക്കാരെ ലക്ഷ്യം വച്ച് പല ബോധവത്ക്കരണ ക്ളാസുകളും ദില്ലിയില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കുട്ടികളെ ഇത്തരം അതിക്രമങ്ങള്‍ചെയ്യുന്നതില്‍ നിന്നും ഇരയാക്കപ്പെടുന്നതില്‍ നിന്നും സംരക്ഷിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ അശോക് അറോറ പറഞ്ഞു.
ദില്ലിയില്‍ സത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നീലച്ചിത്രങ്ങളുടേയും വ്യാജ മദ്യത്തിന്‍റെയും വില്‍പ്പന പൂര്‍ണമായും തടയുമെന്ന് ക്രമസമാധാന പരിപാലനത്തിലെ സ്‌പെഷ്യല്‍ കമ്മീഷണര്‍ ദീപക്ക് മിശ്ര പറഞ്ഞു. ഇത് സംബന്ധിക്കുന്ന ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല സ്ത്രീ പീഡനത്തിന് ലഭിക്കുന്ന ശിക്ഷയെപ്പറ്റിയും യുവാക്കളെ ബോധവാന്മാരാക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications