മ്യാന്‍മാറില്‍ മുസ്ലീങ്ങള്‍ക്ക് വന്ധ്യകരണം
റങ്കൂണ്‍: മ്യാന്‍മാറിലെ മുസ്ലീങ്ങള്‍ ലോകത്തോട് ചെയ്ത തെറ്റ് എന്ത്? നേപ്പാളിലെ കലാപങ്ങളില്‍ കൊല്ലെട്ടത് നൂറുകണക്കിന്‍ മുസ്ലിംങ്ങളാണ്. വേര്‍പാടുകളുടെ അഗ്നി കെട്ടടങ്ങും മുന്‍പ് തന്നെ മുസ്ലീമായി ജനിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ പോലും നിഷേധിക്കപ്പപ്പെുകയാണ് മ്യാന്‍മാറിലെ റോഹിംഗ്യ മുസ്ലിമിന്. റോഹിംഗ്യ വംശജരെ വന്ധ്യകരണത്തിന് വിധേയരാക്കി വംശത്തിന്റെ ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഭരണ കൂടം.ഇനി മുതല്‍ മുസ്ലിം കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘന നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് ആങ് സാന്‍ സൂചി രംഗത്തെത്തിയിരിക്കുകയാണ്. മുസ്ലീംങ്ങളോട് ഇത്തരത്തിലൊരു വിവേചനം കാട്ടാന്‍ എന്ത് തെറ്റാണ് അവര്‍ സമൂഹത്തോട് ചെയ്തതെന്നും മനുഷ്യത്വരഹിത സമീപനം അവരോട് സ്വീകരിക്കുന്നതിന് പിന്നിലെ ഉദ്ദേശമെന്തെന്നും സൂകി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

1994 ല്‍ ആണ് രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്ന തീരുമാനം സര്‍ക്കാര്‍ എടുക്കുന്നത്. എന്നാല്‍ ഇതുവരെയും തീരുമാനം നടപ്പാക്കിയിട്ടില്ല.ദക്ഷിണ മ്യാന്‍മാറിലെ റാഖൈനില്‍ മാത്രം 800,000 റോഹിംഗ്യ മുസ്ലിംങ്ങള്‍ താമസിയ്ക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നും മറ്റും കുടിയേറി പാര്‍ത്ത മുസ്ലീംങ്ങള്‍ക്ക് മ്യാന്‍മാര്‍ പൗരത്വം ബുദ്ധമതക്കാരും സര്‍ക്കാരും തയ്യാറാല്ല.
കലാപങ്ങളില്‍ പോലും ബുദ്ധമതക്കാരെ സഹായിക്കാനും റോഹിംഗ്യകളെ കൊന്നൊടുക്കാനും നിയമപാലകര്‍ പോലും അനുമതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം (2012) നടന്ന കലാപത്തില്‍ 192 പേര്‍ റാഖൈനില്‍ കൊല്ലപ്പെട്ടു. 140,000 പേര്‍ ഭവന രഹിതരായി.
കലാപങ്ങളില്‍ രക്ഷപ്പെട്ട് ക്യന്പുകളില്‍ അഭയം തേടിയ റൊഹിംഗ്യകളെപ്പോലും ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ് മ്യാന്‍മാറില്‍ നിലനില്‍ക്കുന്നത്. ഇവരുടെ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ബന്ധിത വന്ധ്യകരണത്തിന് ഒരുങ്ങുന്നത്.
മുതിര്‍ന്ന ഒരു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ റൊഹിംഗ്യകളെ ബംഗാളികള്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. കലാപങ്ങളുടെ പശ്ചാത്തലത്തില്‍ കുടുംബാസൂത്രണത്തെക്കുറിച്ച് പഠിയ്ക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ മുസ്ലിംങ്ങളെ വന്ധ്യകരണത്തിന് വിധേയമാക്കുന്നത് മനുഷ്യാവകാശലംഘനമാണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
എന്നാല്‍ ബംഗാളികള്‍ (റോഹിംഗ്യ) ക്ക് രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്നാണ് ചില ഉദ്യോഗസ്ഥരുടെ നിലപാട്. മാത്രമല്ല മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസം നല്‍കി കുടുംബാസൂത്രണം നടത്തുന്നതിന്റെ ഗുണങ്ങളെപ്പറ്റി ബോധവതികളാക്കണമെന്നുമാണഅ തീരുമാനം. 1982 ലെ നിയമം ഭേദഗതി ചെയതുകൊണ്ടാണ് റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കുന്നത് തടഞ്ഞിരിക്കുന്നത്.
രണ്ട് കുട്ടികളില്‍ അധികം ജന്മം നല്‍കിയാല്‍ ആ കുടുംബത്തെ നിയമാനുസൃതമല്ലാത്ത താമസക്കാരായി കണക്കാക്കും.












Click it and Unblock the Notifications