കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംവെയോടെന്തേ കേന്ദ്രത്തിനിത്ര താല്‍പര്യം?

  • By Aswathi
Google Oneindia Malayalam News

Amway
ദില്ലി: അമേരിക്കന്‍ കമ്പനിയായ ആംവെ ഇന്ത്യയുടെ മേധാവിയെയും സംഘത്തെയും കേരള പൊലീസ് അറസ്റ്റ് ചെയ്തതില്‍ കേന്ദ്രത്തിന് അതൃപ്തി. ആംവെ ഇന്ത്യയുടെ ചെയര്‍മാന്‍ വില്ല്യം എസ് പിങ്കിനിയെയും ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്രയെയും അഞ്ജു പുട്രാജിനെയും അറസ്റ്റ് ചെയ്ത കേരള പൊലീസിന്റെ നടപടി നീരാശാജനകമെന്നാണ് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്.

നിക്ഷേപകരെ ഇന്ത്യയില്‍ നിന്ന് അകറ്റുന്ന നടപടി സ്വീകരിച്ചു കൊണ്ട് വന്‍ വീഴ്ച കേരളം വരുത്തിയെന്നാണ് മന്ത്രിയുടെ വാദം. ഇത്തരം നടപടികള്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രിയുടെ ന്യായീകരണം. തട്ടിപ്പുകാരെ തടയണം. എന്നാല്‍, നിയമം പാലിക്കുന്ന കമ്പനിക്കെതിരെ ജനവികാരം ഉണര്‍ത്തരുത് എന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള നിയമത്തിന്റെ അവ്യക്തതയാണ് അറസ്റ്റിലേക്ക് നയിച്ചത്. അതുകൊണ്ട് നിയമത്തിലെ ആശയക്കുഴപ്പം നീക്കുമെന്ന് സച്ചിന്‍ അറിയിച്ചിട്ടുണ്ട്.

അങ്ങനെയെങ്കില്‍, തിങ്കളാഴ്ച്ച വയനാട് ക്രൈംബ്രാഞ്ച് കോഴിക്കോടു നിന്ന് അറസ്റ്റ് ചെയ്ത ആംവെയുടെ മേധാവിയും സംഘവും പ്രതി വര്‍ഷം 48 കോടി രൂപയുടെ ലാഭം കൃത്രിമമായി ഉണ്ടാക്കിയെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലും തെറ്റാണെന്ന് കേന്ദ്രമന്ത്രി വാദിക്കും. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മാതാവ് നല്‍കുന്ന വിലയെക്കാള്‍ ആറുമുതല്‍ പത്തിരട്ടി വരെ വിലയിലാണ് ആംവെ വിറ്റഴിച്ചത്. ഇത്തരത്തില്‍ മണിചെയിന്‍ ശൃഖങ്ങളിലൂടെ ആംവെ നടത്തുന്ന പ്രവര്‍ത്തനം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആംവെ കമ്പനി ഇത്തരത്തില്‍ ആയിരം കോടിയുടെ ക്രമക്കേട് നടത്തിയതും പിടിക്കപ്പെട്ടിരുന്നു. അതും നിയമത്തിലെ അവ്യക്തതയായിരുന്നോ.?

English summary
Sachin Pilot's comments Amway's India Chairman William S Pinckney and two company Directors being arrested by the Kerala police over allegations of fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X