കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയിലും ഫുജൈറയിലും തീപിടുത്തം

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ഫുജൈറയിലും അബുദാബിയിലും ഉണ്ടായ വ്യത്യസ്ത തീപിടുത്തങ്ങളിലായി അഞ്ച് പേര്‍ കൊല്ലപ്പെട്ടു.ഫുജൈറയിലെ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഇരട്ടക്കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്നാമെത്തെ നിലയിലായിരുന്ന മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണ് വെന്ത് മരിച്ചത്. തീപടര്‍ന്ന് പിടിച്ചത് ഈ നിലയില്‍ നിന്നുമായിരുന്നു. 2013 ജൂണ്‍ 3 തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.അപകടം നടക്കുമ്പോള്‍ കുട്ടികളും ജോലിക്കാരിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

Fire-Fighting

അബുദാബിയില്‍ ഇതേദിവസം ഉണ്ടായതീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആദ്യത്തെ തീപിടുത്തം ഉണ്ടാകുന്നത് ഇല്ക്ട്ര സ്ട്രീറ്റലാണ്. ഫള്റ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ 39 വയസ്സുള്ള പാലസ്തീന്‍ യുവാവും അയാളുടെ മൂന്ന് വയസ്സുള്ള മകളും വെന്ത് മരിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവിന്റെ മാതാപിതാക്കള്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. എന്നാല്‍ 12 വയസസുകാരിയയാ മറ്റൊരു മകള്‍ക്ക് പരുക്കേറ്റു.

ടൂറിസ്റ്റ് ക്‌ളബ് പരിസരത്ത് ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍രക്ഷപ്പെടുന്നതിനായി ഒന്‍പതാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടിയ ഏഷ്യക്കാരന്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.

ഫുജൈറയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടാകുന്നത്. എന്നാല്‍ പൊലീസിന്റെ സമയോജിതമായ ഇടപെടല്‍ മൂലം തീപടര്‍ന്ന് പിടിയ്ക്കുന്നത് തടയാന്‍ കഴിഞ്ഞു.

English summary
The first fire in Abu Dhabi occurred in an apartment in a building on Electra Street which resulted in the death of a 39-year-old Palestinian and his three-year-old daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X