Get Updates
Get notified of breaking news, exclusive insights, and must-see stories!

പോഷകാഹാരക്കുറവ്; ബംഗാളില്‍ 13 ശിശുമരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ശിശുമരണ നിരക്ക് ക്രമാധീതമായി കൂടുന്നു. 2013 ജൂണ്‍ 7നും 8നും ഇടയ്ക്ക് പുരുലിയയിലെ സര്‍ദാര്‍ ദേബെന്‍ മഹാതോ ആശുപത്രിയില്‍ മാത്രം 13 ശിശുക്കളാണ് മരിച്ചത്.
11 മാസത്തിനകം മാത്രം പ്രായമുള്ളവരുമാണ് മരിച്ച 13 കുട്ടികളും. പോഷകാഹാരക്കുറവും , ജനിക്കുമ്പോഴെയുള്ള ഭാരക്കുറവുമാണ് ഇത്തരത്തില്‍ കുട്ടികള്‍ മരണപ്പെടാന്‍ കാരണം.

Infant, Death, West Bengal

താലൂക്ക് ആശുപത്രികളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും നിത്യേന പതിനഞ്ച് മുതല്‍ ഇരുപത് കുട്ടികളെ വരെ ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുമായി സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കാറുണ്ട്. ഇന്ത്യയില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിയ്ക്കുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിയ്ക്കുന്നു.

സാക്ഷരതയിലും ഉയര്‍ന്ന ജീവിത നിലവാരത്തിലുമൊക്കെ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലും പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിയ്ക്കുന്നുണ്ട്. അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലാണ് സര്‍ക്കാറിന്റെ അനാസ്ഥമൂലം പിഞ്ച് കുട്ടികള്‍ മരിച്ചത്.

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ പലപ്പോഴും ഈ പണം ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കാറില്ലെന്ന് മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+