Get Updates
Get notified of breaking news, exclusive insights, and must-see stories!

17കാരി 4 പേരെ വെട്ടി പരുക്കേല്‍പ്പിച്ചു

ഝാന്‍സി: 17 കാരിയായ കായികതാരം നിസ്സാര വഴക്കിനെത്തുടര്‍ന്ന് 4 ആണ്‍കുട്ടികളെ കുത്തി പരുക്കേല്‍പ്പിച്ചു. ഹോക്കി മത്സരത്തില്‍ ഒട്ടേറെ മെഡലുകള്‍ നേടിയ പെണ്‍കുട്ടിയണ് മൈതാനത്ത് ഉണ്ടായ കശപിശയെത്തുടര്‍ന്ന് ആണ്‍കുട്ടികളെ കുത്തി വീഴത്തിയത്. 2013 ജൂണ്‍ 10 നാണ് സംഭവം.

Hockey

മൈതാനത്തിന്റെ ഒരുവശത്ത് ആണ്‍കുട്ടികളും മറുഭാഗത്ത് പെണ്‍കുട്ടികളും കായിക പരിശീലനം നടത്തുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയും മറ്റ് രണ്ട് പെണ്‍കുട്ടികളും തമ്മില്‍ കശപിശ ഉണ്ടായി. എന്നാല്‍ പരിശീലകര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. കായിക ക്യാംന്പിന്‍റെ ഭാഗമായി ലക്ഷ്മി വ്യാം മന്ദിറിനല്‍ നടന്ന പരിശീലനമായിരുന്നു.

ക്യാപ് അവസാനിച്ചപ്പോള്‍ മുന്‍പ് പെണ്‍കുട്ടിയുമായി വഴക്കിട്ട കുട്ടിയും അവളുടെ സഹോദരനും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് 17 കാരിയെ തടഞ്ഞു. പിന്നീട് ഇവര്‍ തമ്മില്‍ വഴക്കിട്ടു. ദേഷ്യം സഹിയ്ക്കാനാകാതെ പെണ്‍കുട്ടി ബാഗില്‍ നിന്നും കത്തിയെടുത്ത് 4 പേരയെും കുത്തി വീഴ്ത്തി. ഇവരെ സമീപത്തെ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ ആണ്‍കുട്ടികള്‍ 15 നും 17 നും മദ്ധ്യേ പ്രായമുള്ളവരാണ്. ആക്രമിച്ച പെണ്‍കുട്ടിക്കെതിരെ പരുക്കേറ്റവരുടെ മാതാപിതാക്കള്‍ പരാതി നല്‍കി. കൊലപാതകശ്രമത്തിനാണ് കേസ്. എന്നാല്‍ ഈ പെണ്‍കുട്ടിയില്‍ നിന്നും ഇതുവരേയും മോശപ്പെട്ട ഒരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് പരിശീലകര്‍ പറയുന്നു. ഈ സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+