പെണ്‍വാണിഭം: ചെന്നൈയില്‍ മലയാളി അറസ്റ്റില്‍

ഇന്റര്‍നെറ്റ് പെണ്‍വാണിഭത്തിന് ചെന്നൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജെസ്റ്റിലിനെയും ബാലയെയും സിറ്റി കമ്മീഷ്ണറുടെ ഉത്തരവിനെ തുടര്‍ന്ന് ഗുണ്ടാചട്ടത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടെയും പേരില്‍ ഒട്ടേറെ കേസുകള്‍ ഉണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതികളുടെ പക്കല്‍ നിന്നും ആഡംബര കാറുകളും കപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അനാശാസ്യകേന്ദ്രങ്ങള്‍ നടത്തി വരികയായിരുന്ന ഇവര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിമാന മാര്‍ഗം വഴിയാണ് യുവതികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്റര്‍നെറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാണ് ഇവര്‍ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇടപാടുകാരെ വാടകയ്ക്ക് മുറിയെടുത്ത് അവിടേയ്ക്ക് വിളിച്ചുവരുത്തും. ഇത് മനസ്സിലാക്കിയ പൊലീസ് ഇടപാടുകാരെന്ന വ്യാജേന മുന്‍കൂട്ടി പണം നല്‍കാം എന്നു പറഞ്ഞ് ഫോണിന്‍ ബന്ധപ്പെട്ട് വിളിച്ചുവരുത്തിയാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications