Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ തൊഴില്‍ നഷ്ടങ്ങള്‍ക്ക് കാരണം ഇന്ത്യ

വാഷിംഗ്ടണ്‍: ഇന്ത്യയുടെ വിവേചനപരമായ സാന്പത്തിക നയങ്ങള്‍ അമേരിക്കന്‍ സന്പദ് വ്യവസ്ഥയ്ക്കും തൊഴില്‍ മേഖലയ്ക്കും കടുത്ത നഷ്ടം ഉണ്ടാക്കുന്നതായി അമേരിക്കയിലെ ഒരു സംഘം ബിസിനസ് ഗ്രൂപ്പുകള്‍ വെളിപ്പെടുത്തി. നാഷണല്‍ അസോസിയേഷന്‍ ഓഫ് മാനുഫാക്ട്വേഴ്‌സ് (NAM) യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഗ്ളോബല്‍ ഇന്റലെക്ട്വല്‍ പ്രോപ്പര്‍ട്ടി സെന്റര്‍ (GIPC) അലയന്‍സ് ഓഫ് ഫ്രീ ട്രേഡ് ഇന്ത്യ എന്നിവരാണ് ഇന്ത്യുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെ ഇക്കാര്യം അറിയിച്ചത്.

Obama

ഇന്ത്യയുടെ സൗഹാര്‍ദ്ദപരമല്ലാത്ത സാമ്പത്തികനയങ്ങള്‍ ഉത്പ്പാദനമേഖലയിലെ തൊഴിലാളികളെ പ്രതിസന്ധിലാക്കുന്നു എന്നും സംഘടനകള്‍ ആരോപിച്ചു. ഒബാമ ഭരണകൂടം ഇന്ത്യയെ ഇത്തരം നയങ്ങളില്‍ നിന്ന് പിന്മാറ്റുന്നതിനായി ചര്‍ച്ചകള്‍ നടത്തണമെന്ന് NAM വൈസ് പ്രസിഡന്റ് ലിന്‍ഡ ഡെംപ്‌സി പറഞ്ഞൂ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്താരാഷ്ട്ര വ്യാപാരത്തില്‍ കാണിക്കേണ്ട മര്യാദകള്‍ ഒന്നും തന്നെ ഇന്ത്യ പാലിക്കുന്നില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. അമേരിക്കയില്‍ നിന്നും പുതിയ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയോ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുകോയോ ചെയ്യുന്ന ഒരു സമീപനവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.

2013 ജൂണ്‍ ആദ്യവാരം തന്നെ ഇന്ത്യയുടെ വിവേചനപരമായ സാമ്പത്തിക നയങ്ങളെപ്പറ്റി 17 ബിസിനസ് ഗ്രൂപ്പുകള്‍ ഒബാമയ്ക്ക് കത്ത് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+