സോളാര്‍ ചൂടുതട്ടി നിയമസഭയിലും കയ്യാങ്കളി

വി ശിവന്‍കുട്ടി, ബാബു എം പാലിശേരി, വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ ബെന്നി ബെഹന്നാന് എംഎല്‍എയ്ക്കു നേരയാണ് കയ്യേറ്റത്തിന് മുതിര്‍ന്നത്. തുടര്‍ന്ന് മുന്‍ സ്പീക്കര്‍ രാധാകൃഷ്ണനും മറ്റും ഇടപെട്ടാണ് ഇരു കൂട്ടരെയും പിടിച്ചുമാറ്റി കയ്യേറ്റ ശ്രമം ഒഴിവാക്കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്പീക്കര്‍ ചെയറില്‍ നിന്ന് ഇറങ്ങി പോവുകയും സഭ തല്ക്കാലമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി പറയാല് തുടങ്ങിയപ്പോഴാണ് ബഹളം ആരംഭിച്ചത്. സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന് ഹസ്ക്കറിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.
അടിയന്തര പ്രമേയത്തിന് മറുപടി പറയും മുമ്പ് കഴിഞ്ഞ ദിവസം സഭയില്‍ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തിരുവഞ്ചൂര്‍ പറയാന്‍ തുടങ്ങിയതാണ് പ്രതിപക്ഷത്തെ പിണക്കിയത്. സഭയില്‍ തിരുവഞ്ചൂര്‍ കയ്യെത്തും ദൂരത്തായിരുന്നെങ്കില്‍ കരണത്തടിക്കുമായിരുന്നെന്ന് വിഎസ് പറഞ്ഞത് അണ്‍പാര്‍ലമെന്ററി വാക്കായി പോയെന്ന് തിരുവഞ്ചൂര്‍ പറഞ്ഞതോടെ പ്രതിപക്ഷം ഭരണ കക്ഷി ബഞ്ചിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
സോളാര്‍ വിഷയത്തെ ചൊല്ലി തുടര്‍ച്ചയായി ഇത് നലാം ദിവസമാണ് സഭ സ്തംഭിക്കുന്നത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications