തെറ്റയിലിനെതിരേ ലൈംഗികാരോപണം

ജോസ് തെറ്റയിലും മകനായ ആദര്‍ശും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ആറു തവണ ആദര്‍ശുമായി താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി ആലുവ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ജോസ് തെറ്റയില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിട്ടുള്ളത്.
എന്നാല്‍ കംപ്യൂട്ടര്‍ വിദഗ്ധയായ പെണ്‍കുട്ടി മോര്‍ഫ് ചെയ്ത് നിര്‍മിച്ച വീഡിയോ ദൃശ്യങ്ങളാണ് ചാനലിലൂടെ കാണിയ്ക്കുന്നതെന്നാണ് തെറ്റയിലിന്റെ നിലപാട്. രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് കേസെന്ന് എംഎല്‍എ ആരോപിച്ചു. സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധമാറ്റാന്‍ വേണ്ടി ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ കേസ്.












Click it and Unblock the Notifications