ചിക്കന്‍ കബാബിനെച്ചൊല്ലി വെടിവയ്പ്പ്
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ സരസ്വതിപുരത്തെ ധനലക്ഷ്മി ബാറില്‍ വെടിവയ്പ്പ് നടന്നു. ബാറില്‍ എത്തിയ മൂന്ന് യുവാക്കളാണ് ബാറിലെ ജീവനക്കാരുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്ന് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
സംഭവം നടക്കുന്നതിങ്ങനെ രാത്രി വൈകിയും ബാറില്‍ ഇരുന്ന് മദ്യപിച്ച ശേഷം യുവാക്കള്‍ പണം അടയ്ക്കാനെത്തി. മദ്യത്തോടൊപ്പം ഇവര്‍ ചിക്കന്‍ കബാബും , ചില്ലി ചിക്കനും കഴിച്ചിരുന്നു. എന്നാല്‍ നന്നായി പാകംചെയ്യാത്ത മോശപ്പെട്ട കബാബാണ് നല്‍കിയതെന്ന് ആരോപിച്ച് ചില്ലി ചിക്കന്റെയും മദ്യത്തിന്റെയും പണം മാത്രമേ നല്‍കൂ എന്നു പറഞ്ഞു.

ബാറിലെ ജീവനക്കാരന്‍ നീലയ്യ(61) ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന രവിനാഗേന്ദ്ര റാവു (34) വെടിയുതിര്‍ത്തത്. ഇയാളൊടൊപ്പമുണ്ടായിരുന്ന രണ്ടാമത്തെ വ്യക്തി അജ്ഞന്‍കുമാര്‍ ലക്ഷ്മിപതിയാണ്. മൂന്നാമെന തിരിച്ചറിഞ്ഞിട്ടില്ല. വെടിയുതിര്‍ത്തതും ആളുകള്‍ ചിതറിയോടി. ഇതിനിടയില്‍ പലരും ബില്ല് പോലും നല്‍കാതെയാണ് പോയത്.
നീലയ്യയ്ക്ക് സംഭവത്തില്‍ വെടിയേറ്റു. അതിനുശേഷം അക്രമികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടി. രവിയുടെ കാലില്‍ വെടികൊണ്ടിരുന്നു. ഇത് കൂടാതെ അഞ്ജന്റെ കാലിലും രണ്ട് വെടിയുണ്ടകള്‍ കൊണ്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ നീലയ്യ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന ചെറുപ്പക്കാരാണിവരെന്നും ബാര്‍ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്യുമെന്ന് കരുതി ആത്മരക്ഷാര്‍ത്ഥമാണ് വെടിയുതിര്‍ത്തതെന്ന് പ്രതിയയായ രവിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications