പാസ്‌പോര്‍ട്ട് ഓഫീസര്‍നിയമനം:അന്വേഷണം ലീഗിനെതിരെ?

വ്യവസായ മന്ത്രിയും ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായ റഷീദിനെ ക്രമവിരുദ്ധമായാണ് മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചത്. രാജ്യത്ത് കാശ്മീരില്‍ മാത്രമാണ് അവിടത്തെ പ്രത്യേക സഹചര്യം കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിക്കാന്‍ അനുമതിയുള്ളത്. ഈ ചട്ടം നിലനില്‍ക്കെയാണ് റഷീദിന്റെ നിയമനം നടന്നത്.
കൂടാതെ, മലപ്പുറം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് മാത്രമായി റദ്ദാക്കിയ പാസ്‌പോര്‍ട്ട് ചട്ടങ്ങള്‍ മറികടന്ന് തിരുത്തി നല്‍കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രത്യകം അനുമതി നല്‍കിയത് ലീഗ് നേതാവും കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദിന്റെ സ്വാധീനം കൊണ്ടാണെന്ന ആക്ഷേപവുമുണ്ട്.
കൈക്കൂലിവാങ്ങി പാസ്‌പോര്‍ട്ട് തിരുത്തി എന്ന മുന്‍ കേസിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള സിബിഐ അന്വേഷണം. ഇതിനൊപ്പം ഇയാളുടെ നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടാ എന്നും സിബിഐ അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി റഷീദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
മതിയായ രേഖകള്‍ ഉണ്ടായിട്ടും പലര്‍ക്കും റഷീദ് പാസ്‌പോര്‍ട്ട് നല്‍കിയില്ലെന്ന പരാതി സത്യമാണെന്ന് അന്വേഷണ സംഘം കണ്ടെത്തയിട്ടുണ്ട്. കുഞ്ഞാലി കുട്ടിയുടെ ഗണ്‍മാനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കഴിഞ്ഞ ദിവസം വിഎസ് ആരോപിച്ചിരുന്നു. ഇന്ത്യയിലേക്ക് വന്‍തോതില്‍ കള്ളനോട്ടുകള്‍ എത്തിച്ചതും വിദേശത്തേക്ക് പെണ്‍കുട്ടികളേ കടത്താനും ഇയാള്‍ക്ക് പങ്കുണ്ടെന്ന് വിഎസ് പറയുകയുണ്ടായി.












Click it and Unblock the Notifications