കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട്‌ വയസ്സുകാരന് ഒബാമയേക്കാള്‍ ഐ.ക്യു

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേക്കാളും ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണിനേക്കാളും ഐ.ക്യു ഉള്ള ഒരു പാട് പേര്‍ ഉണ്ടാകാനിടയുണ്ട്. പക്ഷേ വെറും രണ്ട് വയസ്സുകൊണ്ട് ഈ സ്ഥാനം നേടുന്നത് ചെറിയ കാര്യമാണോ?
എന്നാല്‍ അങ്ങനെ സംഭവിച്ചിരിക്കുന്നു. ലണ്ടനിലാണ് ആഡം കിര്‍ബി എന്ന് പേരുള്ള ഈ കൊച്ചുപയ്യന്‍ ഉള്ളത്. ഐ.ക്യ പരീക്ഷയില്‍ ഇവന്‍ 141 പോയന്റ് നേടി പ്രതിഭകളുടെ മെന്‍സ ക്ലബ്ബില്‍ അംഗമായി. ഒബാമയും കാമറൂണുമൊക്കെ നേടിയതിനേക്കാല്‍ ഉയര്‍ന്നതാണ് ആഡത്തിന്റെ ഐ.ക്യു ടെസ്റ്റ് പോയന്റ്.

Obama

അച്ഛന്‍ ഡീനിനേയും അമ്മ കെറി ആനിനേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആഡത്തിന്റെ തുടക്കം. 100 വാക്കുകള്‍ പറഞ്ഞു, പിന്നെ ആവര്‍ത്തന പട്ടിക(periodic table) ഹൃദിസ്ഥ്യമാക്കി. മറ്റ് കുട്ടികള്‍ പിച്ചവെക്കാന്‍ പഠിക്കുമ്പോള്‍ ആഡം പുസ്തകം വായിച്ചു തുടങ്ങി.

ഷേക്‌സ്പിയര്‍ നാടകങ്ങള്‍ വായിക്കും. ജാപ്പനീസ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകള്‍ മനസ്സിലാക്കാനുമാകും ഈ കുഞ്ഞ് ജീനിയസിന്. ഇതെല്ലാം കണ്ടറിഞ്ഞ് ബോധ്യപ്പെട്ടിട്ടാണ് മെന്‍സ ക്ലബ്ബില്‍ ആദത്തിന് അംഗത്വം കൊടുത്തത്. ക്ലബ്ബിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രണ്ട് വയസ്സും അഞ്ച് മാസവും പ്രായമുള്ള ആഡം.

വേറൊരു കാര്യം കൂടി അറിഞ്ഞാലേ ഈ കുട്ടിയുടെ പ്രതിഭയുടെ യഥാര്‍ത്ഥ അളവ് നമുക്ക് മനസ്സിലാകൂ.എന്താണെന്നോ... ബ്രിട്ടനിലെ 'പ്രതിഭ'കളുടെ ശരാശരി ഐ.ക്യു നിലവാരം 100 ആണ്. ആഡത്തിനേക്കാന്‍ 41 പോയന്റ് കുറവ് !!!

English summary
Two-year-old in UK has become the youngest member of the genius club Mensa, after he scored 141 on an IQ test. Adam Kirby's score reportedly ranks him above US President Barack Obama and British Premier David Cameron.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X