Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിലെ പ്രളയത്തിനിടയില്‍ പീഡനവും

ഡറാഡൂണ്‍: ഉത്താരാഖണ്ഡിലെ പ്രളയത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പലര്‍ക്കും സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കൂട്ടത്തില്‍ ഒരു റയ്പൂര്‍ സ്വദേശിയായ വനിതയെ പ്രളയമേഖലയിലെ ഗ്രാമവാസികള്‍ കൊള്ളയടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

വെസ്റ്റ് ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയും ആസൂത്രണ വികസന കാര്യ മന്ത്രി രാജ് പാല്‍ സിങ്ങും സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ, പ്രളയത്തെ തുടര്‍ന്ന് പര്‍വ്വതത്തിനുമുകളില്‍ അകപ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തെ കീഴ് വിഭാഗത്തില്‍പ്പെട്ട ഒരു സംഘം ഗ്രാമവാസികള്‍ കൊള്ളയടിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.

Flood

ഝങ്കല്‍ച്ചെട്ടിയില്‍ വച്ച് കൊള്ളയാടിക്കാനെത്തിയ നാലംഗസംഘത്തിന് കൈയ്യിലുള്ളതെല്ലാം കൊടുത്തിട്ടും തന്റെ മകളെയും അവര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. ജൂണ്‍ 18 ന് പ്രളയ മേഖലയില്‍ നിന്ന് രക്ഷിക്കാം എന്നു പറഞ്ഞു കൊണ്ടാണ് തങ്ങളെ നാലംഗ സംഘം അപകടത്തില്‍പ്പെടുത്തിയതെന്നും പിതാവ് പറഞ്ഞു.

പ്രളയ ദുരിതത്തിനിടയില്‍ ഈ പീഡനവും അസഹനീയമായിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാവും പ്രതികരിച്ചു. സമാനാനുഭവം ഗുജറാത്തില്‍ നിന്നെത്തിയ ഒരു തീര്‍ത്ഥടകസംഘത്തിനും അനുഭവിക്കേണ്ടി വന്നിട്ടുണ്ടത്രെ.

സംഭവവുമായി ബന്ധപ്പെട്ട് ഉഖിമത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള മൂന്നു പേര്‍ നാല് ലക്ഷം രൂപ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നഷ്ടപരിഹാര തുകയായി നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+