വിഷപ്പുക ശ്വസിച്ച് ഭോപ്പാലില്‍ രണ്ട് മരണം
ഭോപ്പാല്‍: കിണറ്റില്‍ നിന്നുംവിഷവാതം ശ്വസിച്ച് യുവതിയും ഭര്‍ത്തൃസഹോദരനും മരിച്ചു. സത്‌ന ജില്ലയില്‍ 2013 ജൂണ്‍ 28 നാണ് സംഭവം നടക്കുന്നത്. ഊര്‍മ്മിള ഖുഷ്വ(38) ഉം രാം കിഷോര്‍ ഖുഷ്വ (32) ആണ് മരിച്ചത്. വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിടന്ന കിണറിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ ഊര്‍മ്മിള വീഴുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ കിണറ്റിലേക്ക് ഇറങ്ങിയതായിരുന്നു കിഷോര്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊര്‍മ്മിളയുടെ ഭര്‍ത്താവ് കിണര്‍ മൂടിയിരുന്നു. പുലര്‍ച്ചെ കാല്‍ വഴുതി ഇവര്‍ കിണറ്റിലേക്ക് വീണു. ഊര്‍മ്മിളയുടെ കരച്ചില്‍ കേട്ടാണ് കിഷോര്‍ എത്തിയത്. ഇയാള്‍ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും എന്നാല്‍ കിണറില്‍ നിന്നും വിഷപ്പുക ശ്വസിച്ച് ഇയാളും അബോധാവസ്ഥയിലാവുകയായിരുന്നു. നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും പുകയേല്‍ക്കേണ്ടി വരുമെന്നതിനാല്‍ കിണറ്റിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല.
സമീപത്തെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിനായി സമീപിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് അധികൃതര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കിയില്ല. ഒന്‍പത് മണിയോടെ ഡോക്ടര്‍മാര്‍ എത്തിയശേഷമാണ് സിലിണ്ടര്‍ നല്‍കിയത്. രാവിലെ ആറ് മണിയ്ക്ക് കിണറ്റില്‍ വീണ ഊര്‍മ്മിളയുടെയും കിഷോറിന്റെയും അവസ്ഥ ഗുരുതരമായി. കിണറ്റില്‍ നിന്നും പുറത്തെടുത്തപ്പോഴേക്കും ഊര്‍മ്മിള മരിച്ചു. കിഷോര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.












Click it and Unblock the Notifications