വ്യാജ സത്യവാങ്മൂലം; ബിജെപി നേതാവിനെതിരെ നോട്ടീസ്
മുംബൈ: ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 2009 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 19.39 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് മുണ്ടെ സത്യാവാങ് മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം മുണ്ടെ ഒരു പ്രസംഗത്തില്‍ താന്‍ 2009 ലെ തെരഞ്ഞെടുപ്പില്‍ എട്ട് കോടി രൂപ ചെലവഴിച്ചു എന്ന് പറഞ്ഞു. വേദിയിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍അംഗങ്ങള്‍ വേദിയില്‍ ഇല്ലെന്ന് കരുതിയാണ് മുണ്ടെ സത്യം വെളിപ്പെടുത്തിയത്.

നോട്ടീസ് കൈപ്പറ്റി 20 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്. 2009 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 25 ലക്ഷം രൂപയായിരുന്നു ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാന്‍ അനുവദിക്കപ്പെട്ട തുക. നിലവില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് മുണ്ടെ അയോഗ്യനാക്കപ്പെടാം.
മുംബൈയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത പുസ്തകപ്രകാശനചടങ്ങില്‍ പ്രസംഗിക്കവെയാണ് മുണ്ടെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയത്. 1980 കളില്‍ തന്റെ തെരഞ്ഞെടുപ്പ് ചെലവ് 9,000 ആയിരുന്നുവെന്നും എന്നാല്‍ 2009 ല്‍ തെരഞ്ഞെടുപ്പ് ചെലവ് എട്ട്‌കോടി രൂപയായിരുന്നുവെന്നും മുണ്ടെ പറഞ്ഞു. ഇതാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ മുണ്ടെയ്ക്കെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. അഞ്ച് തവണ മഹാരാഷ്ട്രയില്‍ എം എല്‍ എ ആയിരുന്നു മുണ്ടെ. ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത് 1885 ല്‍ ആണ്.












Click it and Unblock the Notifications