ദുരഭിമാനക്കൊല ;20 കാരികൊല്ലപ്പെട്ടു
ജമ്മു: പ്രണയം മരണത്തിന്റെ കാവലാളാണോ? ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രണയം അവര്‍ക്ക് മരണത്തിലേക്കുള്ള വഴി തന്നെയാണ്. നൂറുകണക്കിന് പെണ്‍കുട്ടികളാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നത്. ജമ്മുകാശ്മീരില്‍ കഴിഞ്ഞ ദിവസം ഇരുപതുകാരിയെ കൊലപ്പെടുത്തി പ്ളാസ്റ്റിക് കവറിനുള്ളിലാക്കി റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ചു. അന്വേഷണം നീളുന്നത് പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കാണ്. ദുരഭിമാനക്കൊലയാണെന്നാണ് നിഗമനം.

പാട്‌നയില്‍ നിന്നും കുറച്ച് നാള്‍ മുന്‍പാണ് പെണ്‍കുട്ടിയും കുടുംബവും ജമ്മുവിലെത്തുന്നത്. റിന്റു കുമാരിയാണ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ ബിഹാര്‍ സ്വദേശിയായ രാജ് കുമാറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. റിന്റുവിനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയതാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. തങ്ങളുടെ ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നും യുവാവ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞപ്പോള്‍ പൊലീസ് അവരുടെ വീട്ടില്‍ എത്തിയെങ്കിലും വീട് അടഞ്ഞ് കിടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ റാം പ്രീത് പാസ്വോന്‍ ആണ്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷമാണ് വീട് ഉപേക്ഷിച്ച് മാതാപിതാക്കള്‍ പോയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
മക്കളെ വെട്ടി നുറുക്കിയും തീവെച്ച് കൊന്നും അഭിമാനത്തെ സംരക്ഷിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നിയമം ശക്തമായ നടപടിയെടുക്കണം. ഇന്ത്യ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ വളരെ വേഗം പരിഹരിക്കപ്പെടേണ്ട ഒന്നാണ് ദുരഭിമാനക്കൊല.












Click it and Unblock the Notifications