Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി ജഡ്ജിയാകേണ്ട അഭിഭാഷകന് തീവ്രവാദ ബന്ധം

ദില്ലി: ഇന്ത്യയിലെ ഒരു ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്ന അഭിഭാഷകന് തീവ്രവാദ ബന്ധം. നിരോധിച്ച തീവ്രവാദ സംഘടനയുമായിട്ടാണ് ഇയാള്‍ക്ക് ബന്ധമുള്ളത്. എന്നാല്‍ ഏത് അഭിഭാഷകനാണെന്നോ ഏത് ഹൈക്കോടതിയാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.

ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഇയാളുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും , ഗവര്‍ണര്‍ക്കും, സുപ്രീകോടതി ചീഫ് ജസ്റ്റിസിനും അയച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അഭിഭാഷകന്റെ തീവ്രവാദ ബന്ധം ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട സംഘം സുപ്രീം കോടതിയെ അറിയിച്ചത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് അഭിഭാഷകന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്.

Supreme, Court, Of, India

പ്രശ്നം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒരു സമിതിയെ അന്വേഷണത്തിനായി നിയമിച്ചു.സുപ്രീം കോടതി കൊളെജിയം പ്രശ്‌നത്തെക്കുറിച്ച് വിശകലനം നടത്തി.ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് സുപ്രീം കോടതിക്ക് പുറമെ ഇന്റലിജന്‍സ് ബ്യൂറോയ്ക്കും അന്വേഷണത്തിന്റെ ചുമതല നല്‍കി. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് അഭിഭാഷകന് തീവ്രവാദ ബന്ധം ഉണ്ടെന്ന് മനസിലായത്. സംഭവത്തെത്തുടര്‍ന്ന് അഭിഭാഷകന്റെ പേര് ഹൈക്കോടതി ജസ്റ്റിസ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+