സ്വന്തം നാവിഗേഷനായി ഇന്ത്യയുടെ ഉപഗ്രഹം
ചെന്നൈ:നാവിഗേഷന്‍ ഗവേഷണരംഗത്ത് ഇന്ത്യ കുതിച്ച് ചാട്ടത്തിനൊരുങ്ങുന്നു. സ്വന്തമായിനാവിഗേഷന്‍ സംവിധാനം ഒരുക്കി ഇന്ത്യ വിപ്ളവത്തിന് തുടക്കം കുറിക്കുകയാണ്. IRNSS-1A എന്ന സാറ്റലൈറ്റ് വിക്ഷേപിക്കുക വഴിയാണ് ഇന്ത്യ അസൂയാവഹമായ ഈ നേട്ടത്തിന് തുടക്കം കുറിക്കുക. അമേരിക്കയുടെ നാവിഗേഷന്‍ സംവിധാനമായ ജി പിഎസ് ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിന് ബദലായുള്ള സ്വന്തം സംവിധാനമാണ് ഇന്ത്യ രൂപീകരിയ്ക്കുക. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ IRNSS-1A 2013 ജൂലൈ 1 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും.

ലോകത്ത് തന്നെ ചുരുക്കം നാവിഗേഷന്‍ സംവിധാനങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം (IRNSS). അമേരിക്കയുടെ ജിപിഎസ് പോലെ, നാവിഗേഷന്‍ സംവിധാനം സ്വന്തം നിലയില്‍ വികസിപ്പിച്ചെടുക്കുകയാണ് പല രാഷ്ട്രങ്ങളുടേയും ലക്ഷ്യം.
യുദ്ധങ്ങളും മറ്റ് ആഭ്യന്തര കലാപങ്ങളും നടക്കുന്ന സമയം നാവിഗേഷന്‍ സംവിധാനത്തിനായി മറ്റ് രാജ്യങ്ങളുടെ സാങ്കേതികവിദ്യകള്‍ ഉപോഗിക്കുന്നത് ഗുണകരമല്ല. പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ ഇന്ത്യക്ക് മറ്റൊരു രാജ്യത്തെ ആശ്രയിക്കാതെ തന്നെ ജിപിഎസിന് തത്തുല്യമായ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കാം.
ജിപിഎസ് തത്തുല്യമായ സംവിധാനം റഷ്യയും വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഗ്‌ളോനാസ് ( ഗ്‌ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം ). ചൈനയ്ക്കും സ്വന്തമായി നാവിഗേഷന്‍ സംവിധാനം ഉണ്ട്. ആശയ വിനിമയ രംഗത്ത് ഒട്ടേറെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഇന്ത്യ പുതിയതായി നാവിഗേഷന്‍ ഉപഗ്രഹങ്ങളെയാണ് വിക്ഷേപിക്കാനൊരുങ്ങുന്നതെന്ന് ഐ.എസ്.ആര്‍.ഒ വക്താവ് ദേവിപ്രസാദ് കര്‍ണിക് പറഞ്ഞു. ഐആര്‍എന്‍എസ്എസില്‍ ഏഴ് സാറ്റലൈറ്റുകളാണ് ഉള്ളത്.
ഭൂമിക്ക് ചുറ്റും അതിന്റെ ഭ്രമണത്തിന് അനുസരിച്ച് എല്ലാദിവസവും ഒരേ സമയം ഭൂമിയെ ചുറ്റുന്ന നാല് ഉപഗ്രഹങ്ങളും. ഭൂമധ്യരേഖയോട് ചേര്‍ന്ന് മുകളിലായി ഭൂമിയെ പ്രദക്ഷിണം ചെയ്യാതെ ഒരു സ്ഥലത്ത് തന്നെ സ്ഥിരമായി നല്‍ക്കുന്ന മൂന്ന് ഉപഗ്രഹങ്ങളുമാണ് ഐഅര്‍എന്‍എസ്എസില്‍ ഉള്ളത്. ഐആര്‍എന്‍എസ്ശ് നാവിഗേഷന്‍ നിലയത്തെ നിയന്ത്രിക്കുന്നത് കര്‍ണാടകയിലെ ബ്യാലലുവില്‍ ഉള്ള ഐഎസ് ആര്‍ ഒ നിലയമായിരിക്കും.












Click it and Unblock the Notifications