കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

68ശതമാനം പാലും മായം;പെയിന്‍റ്-യൂറിയ വരെ പാലില്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 68ശതമാനം പാലും പാല്‍ ഉത്പ്പന്നങ്ങളും ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ശേഖരിച്ച കവര്‍ പാലുകളിലും വീടുകളില്‍ നിന്നും മറ്റും വിതരണം ചെയ്യുന്ന പാലിലും മായം കലരുന്നുണ്ടെന്ന് കണ്ടെത്തി. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ട്‌സ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണ് രാജ്യത്ത് വിതരണം ചെയ്യുന്ന പാലും പാല്‍ ഉത്പ്പന്നങ്ങളും.

Milk
ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍, പിനാകി ചന്ദ്രഘോഷും അടങ്ങുന്ന ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന 88 ശതമാനം പാലും മായം ചേര്‍ത്തതാണെന്ന് കണ്ടെത്തി. ഇത് ഒരു വലിയ പ്രശ്‌നമാണെന്നും ഉത്തര്‍ പ്രദേശില്‍ മാത്രമല്ല രാജ്യത്ത് പലയിടത്തും ഇത്തരത്തില്‍ പാലില്‍ മായം ചേര്‍ക്കുന്നുണ്ടാകും എന്നും ബഞ്ച് വ്യക്തമാക്കി. രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് പാലില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

സ്വാമി അച്യുതാനന്ദ് തീര്‍ത്ഥ് കോടതിയില്‍ നല്‍കിയെ പൊതു താല്‍പ്പര്യ ഹര്‍ജിപരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പാലില്‍ യൂറിയ, ഡിറ്റര്‍ജന്റുകള്‍, എണ്ണ, കാസ്റ്റിക് സോഡ, വെളുത്ത പെയിന്റ് എന്നിവ ചേര്‍ക്കുന്നതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്ന് 136 സാംമ്പിളുകള്‍ പരിശോധിച്ചവയില്‍ ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നവ 17 എണ്ണം മാത്രമാണ് ഉള്ളത്. ബാക്കി 88 ശതമനം പാലും പാല്‍ ഉത്പ്പന്നങ്ങളും മായം ചേര്‍ത്തതവയാണ്.

English summary
The Centre on Tuesday dished out startling fact about the health of milk supplied both loose or in packets and informed the Supreme Court that 68.4% of the samples collected from rural and urban areas of all states failed food safety and standards (FSS)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X