സരിതയെ വിളിച്ച മന്ത്രിമാരുടെ വിശദീകരണം?

ഓരോ മന്ത്രിമാരും അവരവരുടെ ഭാഗം ന്യായീകരിക്കാനുള്ള തത്രപ്പാടിലാണ്. റവന്യുമന്ത്രി അടൂര്‍ പ്രകാശിന് ടീം സോളാര്‍ തട്ടിപ്പു കമ്പനിയാണെന്ന് നേരത്തെ അറിയാവുന്ന കാര്യംവും വിശദീകരണത്തിനിടയില്‍ പറത്തു വന്നു. തന്റെ നിയോജകമണ്ഡലത്തിലെ മറിയാമ്മ എന്ന അദ്ധ്യപിക സോളാര്‍ തട്ടിപ്പിന് ഇരായയതിനെ തുടര്‍ന്ന് അതിന്റെ പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാണ് സരിതയെ വിളിച്ചതെന്നാണ് അടുര്‍ പ്രകാശിന്റെ ഭാഗം. ഇതു സംബന്ധിച്ച പരാതി പൊലീസിന് നല്‍കിയോ എന്ന ചോദ്യത്തിന് പരാതി നല്‍കുക എന്നത് എന്റെ ജോലിയല്ല എന്നായിരുന്ന മന്ത്രിയുടെ മറുപടി.
ടീം സോളാറില്‍ പണം നിക്ഷേപിച്ച പാലക്കാട്ടെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സരിതയെ വിളിച്ചതെന്ന് ഹൈബി ഈഡന്‍ വിശദീകരിച്ചു. ഇവരുടെ ഓഫീസ് എറണാകുളത്തായതിനാല്‍ എംഎല്‍എ ഷാഫി പറമ്പില്‍ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് സരിതയെ വിളിച്ചതെന്നു ഹൈബി ഈഡന്‍.
കടുത്തുരുത്തി മണ്ഡലത്തില്‍ ഒരു ചടങ്ങുമായി ബന്ധപ്പെട്ടാണ് സരിതയെ വിളിച്ചതെന്ന് എംഎല്‍എ ജോസ് തോമസും പറഞ്ഞു. പിന്നീട് പല തവണ മണ്ഡലത്തില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.
മലപ്പുറത്തെയും കോഴിക്കോട്ടെയും ഓഫീസ് ഉദ്ഘാടനത്തിനു വേണ്ടിയാണ് സരിത തന്നെ വിളിച്ചതെന്ന് എപി അനില്‍ കുമാര്‍. രണ്ടുപരിപാടിക്കും പോയില്ലെന്നും തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സരിതയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ടൂറിസം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മന്ത്രിമാരുടെ പേരുകള്‍ സോളാര്‍ തട്ടിപ്പിനൊപ്പം എഴുതി ചേര്‍ക്കപ്പെട്ടതോടെ മുഖ്യന്റെ പേര് ഒഴിവായി തല്‍ക്കാലം കിട്ടി.












Click it and Unblock the Notifications