പട്ടിണി;യുവതി പിഞ്ച്കുഞ്ഞിനെ വില്‍ക്കാന്‍ശ്രമിച്ചു
ചെന്നൈ: പട്ടിണി മൂലം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 7,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച അമ്മയെ പൊലീസ് പിടികൂടി അഗതി മന്ദിരത്തിലെത്തിച്ചു. ഗിണ്ടിക്ക് സമീപം മാണ് സംശായസ്പദമായി സ്ത്രീയേയും കുഞ്ഞിനെയും കണ്ടെത്തിയത്. ട്രിച്ചിയില്‍ നിന്നും തൊഴില്‍ തേടി ചെന്നൈയില്‍ എത്തിയതായിരുന്നു യുവതി.

ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് മരഗതം(40) നാട്ടില്‍ നിന്നും ചെന്നൈയില്‍ എത്തിയത്. ഗിണ്ടിയില്‍ നിര്‍മ്മാണമേഘലയില്‍ തൊഴില്‍ കിട്ടാന്‍ എളുപ്പമാണെന്ന് കരുതി എത്തിയെങ്കിലും തൊഴില്‍ കിട്ടിയില്ല. ഈ ഒരു അവസ്ഥയും കടുത്ത പട്ടിണിയുമാണ് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ മരഗതത്തെ പ്രേരിപ്പിച്ചത്. കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇവരെപ്പറ്റി നാട്ടുകാരാണ് ഗിണ്ടി പൊലീസിനെ വിവരം അറിയിച്ചത്.
എവിടെ നിന്നെങ്കിലും തട്ടിയെടുത്ത കുഞ്ഞാണോ യുവതിയോടൊപ്പം ഉള്ളത് എന്നായിരുന്നു പൊലീസിന്റെ സംശയം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ നഷ്ടപ്പെട്ടതായി എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്ന് എല്ലാ പൊലീസ് സ്റ്റേഷനിലേക്കും ഗിണ്ടി വനിതാ പൊലീസ് സ്റ്റേഷന്‍ അംഗങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന വിവരത്തെത്തുടര്‍ന്നും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും കുഞ്ഞ് യുവതിയുടേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിന് മാസിക രോഗമാണ്.
മരഗഗത്തെയും കുഞ്ഞിനെയും മനപ്പക്കത്തിലെ ക്രിസ്ത്യന്‍ മിഷണറിക്കാര്‍ നടത്തുന്ന അഗതി മന്ദിരത്തിലെത്തിച്ചു. പട്ടിണി മൂലം കുഞ്ഞിനെ വില്‍ക്കേണ്ടി വരുന്നത് വളരെ നിര്‍ഭാഗ്യകരമാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications