Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയെ മോശക്കാരനാക്കി മാധ്യമങ്ങള്‍ ?

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മോഡി രൂക്ഷ വിമര്‍ശം നടത്തിയതായി മാധ്യമ റിപ്പോര്‍ട്ട്. 17വര്‍ഷം നീണ്ട ബിജെപി -ജെഡിയു ബന്ധം അവസാനിപ്പിച്ചതിന് നിതീഷ്‌കുമാറിന് ബിഹാറിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്ന് മോഡി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബിഹാറിലെ 1500 ഓളം ബിജെപി പ്രവര്‍ത്തകരോട് ടെലികോണ്‍ഫറന്‍സിലൂടെ സംസാരിയ്ക്കുകയായിരുന്നു നരേന്ദ്രമോഡി. പ്രസംഗത്തില്‍ ഒരിടത്ത് പോലും മോഡി നിതീഷ് കുമാറിന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രസംഗത്തില്‍ ഉടനീളം നിതീഷ് കുമാറിനെ പരോക്ഷമായി അദ്ദേഹം വിമര്‍ശിച്ചു

Narendra, Modi

എന്നാല്‍ മോഡി നിതീഷ് കുമാറിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു എന്ന തരത്തില്‍ ആണ് ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പടെ വാര്‍ത്ത നല്‍കിയത്. മോഡിക്കെതിരെ നടക്കുന്ന വാര്‍ത്താ പ്രചാരണത്തിന്‍റെ ഭാഗമായി മാത്രമാണ് ബിജെപി ഇതിനെ വിലയിരുത്തുന്നത്, ബിഹാറില്‍ സംഭവിച്ചതെന്താണ് എന്ന് മോഡി വ്യക്തമായി തന്‍റെ വെബ്സൈറ്റിലൂടെ പറഞ്ഞിട്ടുണ്ട്.

‍1794 നാലിലെ കോണ്‍ഗ്രസ് വിരുദ്ധവികാരമാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. എന്‍ഡിഎയെ അനുകൂലിക്കുന്നവരായിരുന്നു ബിഹാറിലെ ജനങ്ങള്‍. എന്നാല്‍ ജനങ്ങളെയും എന്‍ഡിഎ യെയും ഒരുപോലെ വഞ്ചിക്കുകയായിരുന്നു നിതീഷ് കുമാര്‍. ജനങ്ങള്‍ ഒരിയ്ക്കലും അദ്ദേഹത്തിന് മാപ്പ് നല്‍കില്ലെന്നും മോഡി പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

മോഡിയെ ഗോവയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗം തെരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയര്‍മാനായി തെരഞ്ഞെടുത്തതാണ് നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചതും എന്‍ഡിഎ സഖ്യം വിടാന്‍ പ്രേരിപ്പിച്ചതും. ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയും തെരഞ്ഞെടുപ്പ് ചുമതലകള്‍ മോഡിയെ ഏല്‍പ്പിച്ചതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ബിഹാറില്‍ 50 ശതമാനത്തോളം സീറ്റ് സത്രീകള്‍ക്കായി സംവരണം ചെയ്യാനുള്ള എന്‍ഡിഎയുടെ നിലപാടിനെ സുശീല്‍ മോഡി അഭിനന്ദിച്ചു.ബിഹാറിലെ മുന്‍ ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ആയിരുന്നു സുശീല്‍ മോഡി

ബിഹാറും ഗുജറാത്തും തമ്മില്‍ സുദൃഡബന്ധമാണുള്ളതെന്നും മോഡി ഓര്‍മ്മിപ്പിച്ചു. ബിഹാറിലെ ജനങ്ങളുടെ കഴിവിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതായിരുന്നു പ്രസംഗം. മോഡിയുടെ പ്രസംഗം വെറും നാടകം ആണെന്ന് ജെഡിയു കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+