Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് :തെറ്റ് പറ്റിയിട്ടില്ലെന്ന് മോഡി

അഹമ്മദാബാദ്: ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തില്‍ താന്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയ്‌റ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഡിയുടെ വെളിപ്പെടുത്തല്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായതിന് ശേഷം മോഡി നല്‍കുന്ന ആദ്യത്തെ അഭിമുഖമായിരുന്നു ഇത്.

Narendra MOdi

11 വര്‍ഷത്തിന് ശേഷവും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വിലയിരുത്തുന്നതില്‍ ദു:ഖമുണ്ടോ എന്ന ചോദ്യത്തിന് മോഡി മറുപടി നല്‍കിയത് ഇങ്ങനെയാണ്."തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമല്ലേ കുറ്റ ബോധത്തിന്റെ ആവശ്യമുള്ളു? നിങ്ങള്‍ മോഷണം നടത്തുകയായിരുന്നു. അതില്‍ പിടിക്കപ്പെട്ടു എന്ന് തോന്നുമ്പോഴാണ് നിരാശയുണ്ടാകുന്നത്. എന്റെ കാര്യത്തില്‍ അങ്ങനെയുണ്ടായിട്ടില്ല."കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നും മോഡി അഭിമുഖത്തില്‍ പറഞ്ഞു.

താനൊരു ദേശീയഹിന്ദു ആണെന്നാണ് മോഡി അഭിമുഖത്തില്‍ പറഞ്ഞത്. 'ഞാന്‍ ഒരു ദേശീയവാദിയാണ്. രാജ്യ സ്‌നേഹിയാണ്.അതില്‍ തെറ്റില്ല. ഞാന്‍ ഒരു ഹിന്ദു ആയാണ് ജനിച്ചത്. അതിലും തെറ്റില്ല. അതുകൊണ്ട് ഞാന്‍ ഒരു ഹിന്ദു ദേശീയ വാദിയാണ്. അതെ, നിങ്ങള്‍ക്ക് പറയാം ഞാനൊരു ദേശീയ ഹിന്ദു ആണെന്ന്, എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഹിന്ദുവായിട്ടാണ് ജനിച്ചത്.'

എന്നാല്‍ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ ഇതിനകം തന്നെ വിവാദവുമായിട്ടുണ്ട്. ഗുജറാത്ത് കലാപത്തില്‍ പശ്ചാത്തപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോഡി നല്‍കിയ ഉത്തരത്തിലെ 'നായക്കുട്ടി' പരാമര്‍ശമാണ് വിമര്‍ശന വിധേയമായത്.

"നാം കാറോടിക്കുമ്പോള്‍ നമ്മളാണ് ഡ്രൈവര്‍. അല്ലെങ്കില്‍ മറ്റാരെങ്കിലും കാറോടിക്കുമ്പോള്‍, നമ്മള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നു. അപ്പോള്‍ ഒരു നായക്കുട്ടിയുടെ മേല്‍ നമ്മുടെ വണ്ടിയുടെ ചക്രം കയറി ഇറങ്ങിയാല്‍ ദു:ഖം തോന്നില്ലേ. അതുപോലെത്തന്നെയാണ് എന്റെ കാര്യവും. മുഖ്യമന്ത്രി ആണെങ്കിലും അല്ലെങ്കിലും, ഞാനൊരു മനുഷ്യനാണ്. ചീത്തയായ എന്തെങ്കിലും കാര്യം സംഭവിക്കുമ്പോള്‍ ദു:ഖം തോന്നുന്നത് സ്വാഭാവികമാണ്."

മോഡി നായക്കുട്ടിയോടുപമിച്ചത് മുസ്ലീങ്ങളെയാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം. കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും സമാജ് വാദി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡുമെല്ലാം വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. മുസ്ലീങ്ങള്‍ നായക്കുട്ടികളേക്കാള്‍ വിലകെട്ടവരാണ് എന്നാണോ മോഡി കരുതുന്നതെന്നാണ് സമാജ് വാദി പാര്‍ട്ടി വക്താവ് കമാല്‍ ഫാറൂഖി പ്രതികരിച്ചത്. മോഡി പ്രസ്താവന പിന്‍വലിച്ച് മാപ്പുചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോഡിയുടെ വാക്കുകളില്‍ മൗലികമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു.മോഡിയുടെ വാക്കുകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഥാ പറഞ്ഞു.

ദേശീയ ഹിന്ദു എന്ന പ്രയോഗവും വിമര്‍ശനത്തിനിടയാക്കി. ദേശീയ വാദികളില്‍ ഹിന്ദുവെന്നോ മുസല്‍മാനെന്നോ ഇല്ലെന്നാണ് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി റഹ്മാന്‍ ഖാന്‍ പറഞ്ഞത്.

എന്നാല്‍ വിവാദങ്ങളില്‍ യാതൊരു കഴന്പുമില്ലെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. മോഡിയുടെ വാക്കുകളെ വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. വിവാദങ്ങള്‍ക്ക് മറുപടിയായി മോഡി ട്വിറ്ററില്‍ ഇങ്ങനെ എഴുതി-"നമ്മുടെ സംസ്കാരത്തില്‍ എല്ലാ തരം ജീവിതങ്ങളെയും വിലകല്‍പിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ കാഴ്ചപ്പാടുകള്‍ റോയ്റ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+