ഇനിമുതല്‍ പൊലീസിനെ സ്ഥലം മാറ്റുന്നത് മന്ത്രിയല്ല?
മുംബൈ: മഹാരാഷ്ട്രയില്‍ ഇനി മുതല്‍ പൊലീസുകാരെ തോന്നിയ പോലെ സ്ഥലം മാറ്റാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ല. മന്ത്രിമാരുടെ അധികാരം തിരിച്ചെടുത്ത് പുതിയ സമിതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കി.പൊലീസുകാരെ സ്ഥലം മാറ്റുന്നതിനും സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഇവര്‍ക്കെതിരെയുണ്ടാകുന്ന ഗുരുതരമല്ലാത്ത ആരോപണങ്ങളിലും മറ്റും നടപടിയെടുക്കുക പുതുതായി നിയോഗിച്ച ബോര്‍ഡ് ആയിരിക്കും.

പൊലീസിലെ നവീകരണങ്ങളെപ്പറ്റിയുള്ള പ്രകാശ് സിംഗിന്റെ പരാതിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ പരിഷ്‌ക്കാരം.ബോര്‍ഡിന്റെ തലവന്‍ ഡിജിപി യാണ്. അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ വരെയുള്ളവരെ സ്ഥലം മാറ്റാനുള്ള അധികാരം ഡിജിപിയ്ക്ക് ആണ്. അസിസ്റ്റന്റ് കമ്മീഷണര്‍ മുതല്‍ ഉള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് ചീഫ് സെക്രട്ടറി (ആഭ്യന്തരം) അധ്യക്ഷനായ സമിതി ആയിരിക്കും.
സമിതികള്‍ക്ക് നിയമസഭ അംഗീകാരം നല്‍കുന്നതോടെ പരിഷ്‌കാരങ്ങള്‍ നടപ്പിലാകും. സംസ്ഥാന തല അതോറിറ്റിയുടെ തലവന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയായിരിക്കും. മറ്റ് നാല് അംഗങ്ങളും സമിതിയില്‍ ഉണ്ടായിരിക്കും. ഐജിയെക്കാള്‍ താഴെയല്ലാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ഡിവൈഎസ്പി മുതലുള്ളവരുടെ പരാതികള്‍ കേള്‍ക്കുക.












Click it and Unblock the Notifications