20 ഇന്ത്യക്കാരുമായി പോയ തുര്‍ക്കികപ്പല്‍ കാണാതായി
ദില്ലി: ഇന്ത്യക്കാരായ 20 കപ്പല്‍ ജീവനക്കാരുമായി പോയ തുര്‍ക്കിയുടെ കപ്പല്‍ വെസ്റ്റ് ആഫ്രിക്കയില്‍ കടല്‍ കൊള്ളക്കാരുടെ പിടിയിലായതായി സൂചന. കെമിക്കലുകളുമായ പോയ കപ്പലിലെ ആകെ 20 ജീവനക്കാരും ഇന്ത്യക്കാരാണ്. എംവി കോട്ടന്‍ എന്ന കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. വെസ്റ്റ് ആഫ്രിക്കയിലെ ഗാബോണിലുള്ളവരാണ് കൊള്ളക്കാരെന്ന് സംശയം. 2013 ജൂലൈ 14 നാണ് കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.

ഗിനിയന്‍ ഉള്‍ക്കടലില്‍ വച്ചാണ് കപ്പല്‍ കാണാതാകുന്നത്. ഇത് വരെയും ഉടമസ്ഥര്‍ക്ക് കപ്പലിലുള്ളവരുമായുള്ള ആശയ വിനിമയം പുനസ്ഥാപിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കൊള്ളക്കാരുടെ ആവശ്യങ്ങള്‍ എന്താണെന്നുള്ള കാര്യം ഇത് വരെയും വ്യക്തമല്ല. മോചന ദ്രവ്യങ്ങള്‍ ഒന്നും തന്നെ ഇവര്‍ ആവശ്യപ്പെട്ടതായി വിവരം ഇല്ല.
ഗാബോണിലെ തുര്‍ക്കി അംബാസിഡര്‍ വെസ്റ്റ് ആഫ്രിക്കയോട് സംഭവത്തെക്കുറിച്ചുള്ള വിശദീകരണം ആരാഞ്ഞിട്ടുണ്ട്. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുള്‍പ്പടെയുള്ളവരുടെ കടുത്ത ആക്രമണഭീഷണിയാണ് ചരക്ക് കപ്പല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരിടേണ്ടി വരുന്നത്. ഒട്ടേറെ ഇന്ത്യക്കാരാണ് ഇത്തരത്തില്‍ കൊള്ളക്കാരുടെ പിടിയിലായിട്ടുള്ളത്. ഇന്ത്യന്‍ കപ്പലുകള്‍ പിടിക്കപ്പെട്ടാല്‍ മോചന ദ്രവ്യം നല്‍കി ജീവനക്കാരെ രക്ഷിക്കാനോ അല്ലെങ്കില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തി അവരെ മോചിപ്പിക്കാനോ സര്‍ക്കാര്‍ ശ്രമിയ്ക്കാറില്ലെന്ന് ആരോപണം ഉണ്ട്.












Click it and Unblock the Notifications