കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വതന്ത്രരെ ആക്രമിക്കാന്‍ തൃണമൂലിന്‍റെ ആഹ്വാനം

  • By Soorya Chandran
Google Oneindia Malayalam News

ബോല്‍പൂര്‍(പശ്ചിമ ബംഗാള്‍): പോലീസുകാര്‍ക്ക് നേരെ ബോംബെറിയാനും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ആക്രമിക്കാനും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ (ടിഎംസി) ജില്ലാ പ്രസിഡന്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള പ്രസതാവന ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ബിര്‍ഭം ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടാല്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്.

Trinamool Congress

പാര്‍ട്ടിക്ക് ഭീഷണിയായി ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ അവരുടെ വീട് തകര്‍ത്തുകൊള്ളാനാണ് ഈ നേതാവ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്നും ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയാല്‍ പോലീസിന് നേരെ ബോംബെറിഞ്ഞോളാനും അനുബ്രത പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

രണ്ട് സംസ്ഥാനമന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ടിഎംസി ജില്ലാ നേതാവിന്റെ പ്രകോപനരമായ പ്രസംഗം. പശ്ചിമ ബംഗാള്‍ കാര്‍ഷിക മന്ത്രി മലയ് ഘടക്കും മത്സ്യവകുപ്പ് മന്ത്രി ചന്ദ്രനാഥ് സിന്ഹയും ആയിരുന്നു അനുബ്രതക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം കോണ്‍ഗ്രസ്സിനെ യാചകരുടെ പാര്‍ട്ടിയെന്ന് അധിക്ഷേപിച്ചത്. സിപിഎമ്മോ കോണ്‍ഗ്രസ്സോ മറ്റോ പാര്‍ട്ടികളോ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുക്കുന്നത് തടയണമെന്ന് കഴിഞ്ഞ മാസം തന്നെ അനുബ്രത മണ്ടോല്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

English summary
A district president of the Trinamool Congress today courted controversy by inciting partymen to ‘attack’ independent candidates in the on-going panchayat elections who had posed threat to the party’s official nominees and even to “hurl bomb on policemen”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X